വടകര: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി തോടന്നൂർ സാമൂഹ്യ ശാസ്ത്ര ക്ലബ് സ്വതന്ത്ര്യാ മൃതം '22 പരിപാടി സംഘടിപ്പിച്ചു. സബ് ജില്ലയിലെ യു.പി വിഭാഗം വിദ്യാർത്ഥികളിൽ നിന്ന് തിരഞ്ഞെടുത്ത സ്കിറ്റുകളുടെ അവതരണം നടന്നു. തിരുവള്ളൂർ ജി.എം.യു.പി സ്കൂളിൽ തോടന്നൂർ എ.ഇ. ഒ ആനന്ദ് കുമാർ സി.കെ ഉദ്ഘാടനം ചെയ്തു. ജി.എം.യു.പി പ്രധാനാദ്ധ്യാപകൻ രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ഗോപി നാരായണൻ മുഖ്യാതിഥിയായി. ടി.അജിത്ത് കുമാർ. കെ.പി.മനോജ് കുമാർ, പ്രേംദാസ് എന്നിവർ പ്രസംഗിച്ചു.