SignIn
Kerala Kaumudi Online
Thursday, 25 April 2024 3.08 PM IST

ഞാനും പിന്നൊരു ഞാനും ഇന്ദ്രൻസ് നായകൻ

എട്ടുവർഷത്തിനുശേഷം രാജസേനൻ

indrans

രാജസേനൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഞാനും പിന്നൊരു ഞാനും എന്ന ചിത്രത്തിൽ ഇന്ദ്രൻസ് നായകൻ. ഇന്ദ്രൻസ് ആദ്യമായാണ് രാജസേനന്റെ ചിത്രത്തിൽ നായകനാവുന്നത്. രാജസേനൻ സംവിധാനം ചെയ്ത ജയറാം നായകനായി തിളങ്ങി മികച്ച വിജയം നേടിയ അയലത്തെ അദ്ദേഹം, അനിയൻ ബാവ ചേട്ടൻ ബാവ, ആദ്യത്തെ കൺമണി, സി.ഐ.ഡി ഉണ്ണിക്കൃഷ്ണൻ ബി.എ ബി.എഡ് , കഥാനായകൻ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ കോമഡി വേഷങ്ങളിൽ ഇന്ദ്രൻസ് തിളങ്ങിയിട്ടുണ്ട്.

2014ൽ വൂണ്ട് എന്ന ചിത്രമാണ് രാജസേനൻ അവസാനം സംവിധാനം ചെയ്തത്.ഈ ചിത്രത്തിന്റെ നിർമ്മാതാവും രാജസേനൻ ആയിരുന്നു. എട്ടു വർഷത്തിനുശേഷം ശക്തമായ ഒരു തിരച്ചു വരവിന് രാജസേനൻ ഒരുങ്ങുകയാണ്. പൊലീസ് വേഷമാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ രാജസേനൻ അവതരിപ്പിക്കുന്നു.ജോയ് മാത്യു, സുധീർ കരമന ഉൾപ്പെടെ നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. കുടുംബ പശ്ചാത്തലത്തിലാണ് ഞാനും പിന്നൊരു ഞാനും ഒരുങ്ങുന്നത്. ക്ളാപിൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് സാംലാൽ പി. തോമസ് ഛായാഗ്രഹണം നിർവഹിക്കുന്നു. എം. ജയചന്ദ്രൻ ആണ് സംഗീതസംവിധാനം . വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ.ചിത്രത്തിന്റെ പൂജ ഇന്നുരാവിലെ 9.30ന് എറണാകുളം ഹോട്ടൽ കോറലിൽ നടക്കും. സെപ്തംബർ 8ന് ചിത്രീകരണം ആരംഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDRANS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.