SignIn
Kerala Kaumudi Online
Thursday, 18 July 2019 3.49 PM IST

തിരിച്ചുവരാൻ പുതിയ കർമ്മ പരിപാടിയുമായി സി.പി.എം,​ അടിസ്ഥാന വർഗത്തെ പാർട്ടിയോട് അടുപ്പിക്കുക ലക്ഷ്യം

cpm-

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ വൻപരാജയത്തിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട് തിരിച്ചുവരവിന് പുതിയ കർമ്മപരിപാടിയുമായി സി.പി.എം. സി.പി.എം കേന്ദ്രകമ്മിറ്റിയാണ് പുതിയ കർമ്മപരിപാടി തയ്യാറാക്കുന്നത്. അടിസ്ഥാന വർഗത്തെ പാർട്ടിയോട് അടുപ്പിക്കാൻ ലക്ഷ്യമിട്ടാണ് കർമ്മപരിപാടി തയ്യാറാക്കുന്നത്.

സംഘടനാ ദൗർലഭ്യം മറികടക്കാനാണ് തിരുത്തൽ നടപടികൾക്ക് പാർട്ടി രൂപം നൽകുന്നത്. ന്യൂനപക്ഷങ്ങൾക്ക് മുന്നിൽ കൃത്യമായ ബദൽ വയ്ക്കാൻ ആകാത്തത് മൂലമാണ് കേരളത്തിൽ കനത്ത തിരിച്ചടിയുണ്ടാതെന്ന് കേരളത്തിൽ നിന്നുള്ള നേതാക്കൾ കേന്ദ്ര കമ്മിറ്റിയിൽ അറിയിച്ചു. സാമ്പത്തിക പരാധീനതയാണ് തിരിച്ചടിക്ക് കാരണമായതെന്ന് പറഞ്ഞ ബംഗാൾ ഘടകം എതിരാളികളെ നേരിടാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തത് പ്രചാരണത്തെ പ്രതികൂലമായി ബാധിച്ചുവെന്നും അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, CPM, LOKSABHA ELECTION, CPM CENTRAL COMMITTEE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.