കൊച്ചി: മാരുതി സുസുക്കിയുടെ പുതുതലമുറ ഓൾട്ടോ കെ10 വിപണിയിലെത്തി. 3.99 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില.
ഫീച്ചറുകളിലും നിറഭേദങ്ങളിലും ഒട്ടേറെ പുതുമകളാണ് പുത്തൻ കെ10ന് അവകാശപ്പെടാനുള്ളത്. നിലവിൽ വില്പനയിലുള്ള ഓൾട്ടോ 800നേക്കാൾ വലിയ മോഡലാണിത്. ഫീച്ചറുകളിലെ സമ്പന്നതയും വലിയ രൂപവും മനോഹരമായ രൂപകല്പനയും ഇത് വ്യക്തമാക്കുന്നു.
ലോഞ്ചിംഗിന് മുന്നേ 11,000 രൂപയടച്ച് പുത്തൻ ഓൾട്ടോ കെ10 ബുക്ക് ചെയ്യാനുള്ള അവസരം മാരുതി അറീന ഡീലർഷിപ്പുകളിൽ ഒരുക്കിയിരുന്നു. വൻ പ്രതികരണമാണ് ബുക്കിംഗിന് ലഭിച്ചത്; പ്രത്യേകിച്ച് ഓണക്കാലം കൂടി വരവായതോടെ കേരളത്തിൽ നിന്നുണ്ടായത് വൻ സ്വീകരണം.
ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ളേ സപ്പോർട്ട് ഉറപ്പാക്കുന്ന സ്മാർട്ട് പ്ളേ സ്റ്റുഡിയോ സോഫ്റ്റ്വെയറോട് കൂടിയ ഏഴിഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം അകത്തളത്തിലെ മുഖ്യ ആകർഷണമാണ്. സ്റ്റിയറിംഗിൽ ഓഡിയോ കൺട്രോൾ ബട്ടണുകൾ കാണാം. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസർ, എ.ബി.എസ് തുടങ്ങിയ സുരക്ഷാ മികവുകളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |