പത്തനംതിട്ട : ഓണം സമൃദ്ധമാക്കാൻ വിപുലമായ ക്രമീകരണവുമായി കൺസ്യൂമർഫെഡ്. ജില്ലയിൽ 29 മുതൽ സെപ്തംബർ ഏഴു വരെ കൺസ്യൂമർഫെഡ് ഓണച്ചന്തകൾ പ്രവർത്തിക്കും. ജില്ലയിലെ ത്രിവേണി സൂപ്പർ മാർക്കറ്റുകൾ വഴിയും തിരഞ്ഞെടുത്ത സഹകരണ സംഘങ്ങളിലൂടെയുമാണ് ഓണച്ചന്തകൾ പ്രവർത്തിക്കുക.
ഓണം ഒരുക്കാൻ ആവശ്യമായ എല്ലാ ഇനങ്ങളും കൺസ്യൂമർഫെഡ് ഒരു കുടക്കീഴിൽ ലഭ്യമാക്കും. കൂടാതെ കശുവണ്ടി കോർപ്പറേഷനുമായും മിൽമയുമായും സഹകരിച്ച് ഓണസദ്യയ്ക്ക് ആവശ്യമായ ഇനങ്ങളും മിതമായ വിലയിൽ ലഭ്യമാക്കും. പൊതുവിപണിയേക്കാൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ സബ്സിഡി ഇനങ്ങളും 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ മറ്റു നിത്യോപയോഗ സാധനങ്ങളും ഈ ചന്തകളിൽ ലഭിക്കും. വിപണന കേന്ദ്രങ്ങളിൽ ദിവസേന 75 പേർക്ക് റേഷൻ കാർഡിന്റെ അടിസ്ഥാനത്തിലായിരിക്കും വിതരണം നടത്തുക.
ഇനം, ഒരു കുടുംബത്തിന് ഒരാഴ്ചയിൽ നൽകേണ്ട
അളവ് (കിലോഗ്രാം) /നിരക്ക് എന്ന ക്രമത്തിൽ:
1.ജയ അരി : 5 കെ.ജി, 25 രൂപ.
2.കുത്തരി : 5 കെ.ജി, 24 രൂപ.
3.കുറുവ അരി : 5 കെ.ജി, 24 രൂപ.
4. പച്ചരി : 2 കെ.ജി, 23 രൂപ.
5.പഞ്ചസാര : 1 കെ.ജി, 22 രൂപ.
6. ചെറുപയർ : 500 ഗ്രാം, 74 രൂപ.
7. വൻ കടല : 500 ഗ്രാം, 43 രൂപ.
8. ഉഴുന്ന് : 500 ഗ്രാം, 66 രൂപ.
9. വൻപയർ : 500 ഗ്രാം, 45 രൂപ.
10. തുവരപരിപ്പ് : 500 ഗ്രാം, 65 രൂപ.
11. മുളക് : 500 ഗ്രാം, 75 രൂപ.
12. മല്ലി : 500 ഗ്രാം, 79 രൂപ.
13. വെളിച്ചെണ്ണ : 500 മില്ലി, 46 രൂപ.
" 93 ഓണച്ചന്തകൾ വഴി 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യാനാണ് കൺസ്യൂമർഫെഡ് ലക്ഷ്യമിട്ടിരിക്കുന്നത്.
ബിന്ദു പി.നായർ
റീജിയണൽ മാനേജർ