തുറവൂർ:രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ അരൂർ നിയോജക മണ്ഡലം സ്വാഗതസംഘം രൂപീകരണയോഗം ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ദിലീപ് കണ്ണാടൻ അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ.ഷുക്കൂർ , എം.ജെ. ജോബ് കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയംഗം അഡ്വ.ഷാനിമോൾ ഉസ്മാൻ , ജില്ലാ കോർഡിനേറ്റർ കോശി.എം. കോശി,അഡ്വ.എസ്. ശരത്ത്, അഡ്വ.സി.കെ.ഷാജി മോഹൻ , ടി.ജി.രഘുനാഥപിള്ള തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി ടി.ജി.പത്മനാഭൻ നായർ ( കോർഡിനേറ്റർ), ടി ജി. രഘുനാഥപിള്ള (ചെയർമാൻ), അഡ്വ കെ. ഉമേശൻ(വൈസ് ചെയർമാൻ),ദിലീപ്കണ്ണാടൻ, മുഹമ്മദ് നസീർ (കൺവീനർമാർ ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |