അമ്പലപ്പുഴ : പുറക്കാട് പഞ്ചായത്തിൽ അജൈവ മാലിന്യ സംസ്കരണത്തിന് തുടക്കമായി. ബ്ലോക്ക് പഞ്ചായത്തും പുറക്കാട് പഞ്ചായത്തും സംയുക്തമായി പൂർത്തിയാക്കിയ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിന്റെ (എം. സി. എഫ്) പ്രവർത്തനോദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. മായാദേവി, അഡ്വ. വി .എസ്. ജിനുരാജ്, പ്രിയ അജേഷ്, ലീന രജനീഷ് , ബി.മിത്ര, സിസി ആന്റണി, കെ.കൃഷ്ണമ്മ, വൈ.പ്രദീപ്, പ്രഭ ശുഭദേവ് എന്നിവർ സംസാരിച്ചു. ആർ. ഉണ്ണി സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |