ലണ്ടൻ: ഉത്തരേന്ത്യയിലെ ഒരു ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ കല്ലുവാതിൽ ഉൾപ്പെടെ ഏഴ് ഇന്ത്യൻ പുരാവസ്തുക്കൾ സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോ മ്യൂസിയത്തിലുള്ളത് തിരികയെത്തും.
സിറ്റി മ്യൂസിയങ്ങളുടെയെല്ലാം നടത്തിപ്പ് ചുമതലയുള്ള ഗ്ലാസ്ഗോ ലൈഫ് എന്ന ചാരിറ്റബിൾ ഓർഗനൈസേഷനാണ് ഈ വിവരം അറിയിച്ചത്. ആക്ടിംഗ് ഇന്ത്യൻ ഹൈക്കമ്മിഷണറുടെ സാന്നിദ്ധ്യത്തിൽ കെൽവിംഗ് ഗ്രൂവ് ആർട്ട് ഗാലറിയിൽ നടന്ന ഓണർഷിപ്പ് ചടങ്ങിലാണ് ഈ വർഷം തന്നെ പുരാവസ്തുക്കൾ ഇന്ത്യയിലെത്തിക്കുമെന്ന് അവർ അറിയിച്ചത്. പതിന്നാലാം നൂറ്റാണ്ടിലെ ഇൻഡോ - പേർഷ്യൻ വാൾ, പതിനൊന്നാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന കല്ലുവാതിൽ എന്നിവയാണ് തിരിച്ചെത്തുന്നവയിൽ ശ്രദ്ധേയമായവ. പുരാവസ്തുക്കളിൽ ഏറെയും പത്തൊമ്പതാം നൂറ്റാണ്ടിൽ വടക്കേ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്ന് നീക്കം ചെയ്യപ്പെട്ടവയാണ്.
കെൽവിംഗ് ഗ്രൂവ് ആർട്ട് ഗാലറിയിലെ ചടങ്ങിനു ശേഷം ഇന്ത്യൻ ഗവണമെന്റിന്റെയും ആർക്കയോളജിക്കൽ സർവേയുടെയും പ്രതിനിധികൾക്ക് ഗ്ലാസ്ഗോ മ്യൂസിയത്തിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന പുരാവസ്തുക്കൾ കാണാനുള്ള അവസരവും ഒരുക്കി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |