ആലപ്പുഴ: റോട്ടറി ക്ലബ്ബുകളും പൊലീസുമായി ചേർന്ന് നടത്തുന്ന റോട്ടറി പൊലീസ് എൻഗേജ്മെന്റിന്റെ (റോപ്പ്) ജില്ലാതല സെമിനാർ സംഘടിപ്പിച്ചു. റോഡപകടങ്ങൾ കുറയ്ക്കുക,മയക്കുമരുന്നിനെതിരെ പോരാടുക, മുതിർന്ന പൗരന്മാർക്ക് സംരക്ഷണം നൽകുക, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. റോട്ടറി ഡിസ്ട്രിക്ട് 2211 ഗവർണർ കെ.ബാബുമോനും പൊലീസ് , എക്സൈസ് വകുപ്പ് മേധാവികളും ചേർന്ന് വിഭാവന ചെയ്ത പദ്ധതിയാണ് റോപ്പ്. റോപ്പ് ചെയർമാൻ സി.ജയകുമാർ റോട്ടറി ഡിസ്ട്രിക്ട് സെക്രട്ടറി ജനറൽ വിജയലക്ഷ്മി നായർ, ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ എസ്.സലികുമാർ, എൻ.കൃഷ്ണകുമാർ, റിജാസ്.എം.അലിയാർ, ജോസ് എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു