SignIn
Kerala Kaumudi Online
Saturday, 20 April 2024 3.40 AM IST

നാടക് ജില്ലാ സമ്മേളനം നെരുവമ്പ്രത്ത്.

photo
നാടക് ജില്ലാസമ്മേളനം സംഘാടക സമതി ഓഫീസ് പ്രശസ്ത നാടക കലാകാരൻ ബാലകൃഷ്ണൻ പാപ്പിനിശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.

പഴയങ്ങാടി:നാടക് കണ്ണൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നെരുവമ്പ്രത്ത് സംഘാടക സമതി ഓഫീസ് പ്രശസ്ത നാടക കലാകാരൻ ബാലകൃഷ്ണൻ പാപ്പിനിശ്ശേരി ഉദ്ഘാടനം ചെയ്തു. നെരുവമ്പ്രത്തെ വ്യാപാരി വ്യവസായി കെട്ടിടത്തിലാണ് സംഘാടകസമിതി ഓഫിസ് സജ്ജമാക്കിയിട്ടുള്ളത്. പ്രോഗ്രാം കമ്മറ്റി ചെയർമാൻ ജയചന്ദ്രൻ നെരുവമ്പ്രം അദ്ധ്യക്ഷത വഹിച്ചു.ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദനും സംഘാടകസമിതി അംഗങ്ങളും ചേർന്ന് സമ്മേളന ഫണ്ട് ഏറ്റുവാങ്ങി.ഡോക്ടർ സിന്ധു കിഴക്കാനിയിൽ മുഖ്യപ്രഭാഷണം നടത്തി.പ്രോഗ്രാം കമ്മറ്റി കൺവീനർ പ്രവീൺ രുഗ്മ സ്വാഗതം പറഞ്ഞു.പരിപാടിയോട് അനുബന്ധിച്ച് പ്രസാദ് പൊന്നാനിയും അനാമികയും നയിച്ച ഗസൽ സന്ധ്യയും അരങ്ങേറി. 2022 സപ്തംബർ 25ന് നെരുവമ്പ്രം പപ്പൻ ചിരന്തന നഗറിൽ പ്രതിനിധി സമ്മേളനത്തോടെ ജില്ലാ സമ്മേളനത്തിന് ആരംഭം കുറിക്കും.പയ്യരട്ട മോഹനൻ നഗറിൽ പൊതു സമ്മേളനവും നടക്കും.കുട്ടികളുടെ നാടക ക്യാമ്പ്,സമൂഹചിത്ര രചന,നാടകഗാന മത്സരം,പെണ്ണരങ്ങ്,തെരുവ് നാടകോത്സവം,നാടക പ്രവർത്തക സംഗമം,സംസ്കരികോത്സവം,തീയ്യറ്റർ മാർച്ച്,നാടക സെമിനാർ,നാടക ഫോട്ടോ പ്രദർശനം,ചിത്ര പ്രദർശനം,നാടകം എന്നിവ ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് ഉണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.