ആലപ്പുഴ: നെഹ്റു ട്രോഫി മത്സരത്തിനുള്ള രജിസ്ട്രേഷന്റെ ആദ്യ ദിനമായ ഇന്നലെ ഏഴു വള്ളങ്ങൾ രജിസ്റ്റർ ചെയ്തു. ഇരുട്ടുകുത്തി ബി ഗ്രേഡിലും സി ഗ്രേഡിലും വെപ്പ് ബി ഗ്രേഡിലും രണ്ടു വള്ളങ്ങൾ വീതവും ഇരുട്ടുകുത്തി എ ഗ്രേഡിൽ ഒരു വള്ളവുമാണ് രജിസ്റ്റർ ചെയ്തത്. ഈ മാസം 25 വരെയാണ് രജിസ്ട്രേഷൻ.
നെഹ്റു ട്രോഫി വള്ളം കളിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കയാക്കിംഗ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ശവക്കോട്ട പാലത്തിനു സമീപം ജില്ലാ മേധാവി ജി. ജയദേവ് ഫ്ളാഗ് ഒഫ് ചെയ്യും. പുന്നമട ഫിനിഷിംഗ് പോയിന്റിൽ സമാപിക്കും.
നിറച്ചാർത്ത് മത്സരത്തിൽ
പങ്കെടുത്തത് 1516 പേർ
നെഹ്റു ട്രോഫിയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച നിറച്ചാർത്ത് മത്സരത്തിൽ 1516 പേർ പങ്കെടുത്തു. എൽ.പി വിഭാഗത്തിൽ മാത്രം 923 കുട്ടികളുണ്ടായിരുന്നു. ഹൈസ്കൂൾ 282, യു.പി 143, കെ.ജി 168 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിൽ പങ്കെടുത്തവരുടെ എണ്ണം. ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർമാരായ റീഗോ രാജു, നസീർ പുന്നയ്ക്കൽ, സിമി ഷാഫി ഖാൻ, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ ഹരികുമാർ വാലേത്ത്, എ.നാസർ, എ.കബീർ, അബ്ദുൽ സലാം ലബ്ബ, റോയ് പാലത്ര, എം.പി ഗുരുദയാൽ, രമേശൻ ചെമ്മാപറമ്പിൽ, പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, സ്കൂൾ പ്രിൻസിപ്പൽ പി.ജെ. യേശുദാസ്, ഹെഡ്മിസ്ട്രസ് ഷീല ആന്റോ തുടങ്ങിയവർ പങ്കെടുത്തു.
മത്സര വിജയികൾ
പെയിന്റിംഗ് മത്സരം
ഹൈസ്കൂൾ: 1, വൃന്ദ എ. (കാർമൽ അക്കാഡമി പഴവങ്ങാടി), 2. ആരതി പി. ബിനു (ബി.സി.ഇ.എം സ്കൂൾ ഗുരുപുരം) 3. നവനീത് എസ്.(എസ്.ഡി.വി സ്കൂൾ, ആലപ്പുഴ)
യു.പി. വിഭാഗം
1. ഗ്രേറ്റ് ജെ. ജോർജ് (മാതാ സീനിയർ സെക്കൻഡറി സ്കൂൾ ആലപ്പുഴ) 2. പി.ആർ. അയാൻ (എസ്.എൻ.ഡി.എസ്.വൈ. യു.പി സ്കൂൾ ശ്രീകണ്ഠേശ്വരം പൂച്ചാക്കൽ) 3. അയന ഫാത്തിമ എച്ച്.(കാർമ്മൽ അക്കാഡമി പഴവങ്ങാടി)
കളറിംഗ് മത്സരം
എൽ.പി. വിഭാഗം
1. അവന്തിക പി. നായർ (ശ്രീശങ്കര ഇംഗ്ലീഷ് മീഡിയം സ്കൂൾ ചേർത്തല), 2. മുഹമ്മദ് അൽ അമീൻ എ.(ജ്യോതി നികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ പുന്നപ്ര), 3. ഗ്രേറ്റ ജെ. ജോർജ് (മാതാ സീനിയർ സെക്കൻഡറി സ്കൂൾ ആലപ്പുഴ)
കെ.ജി. വിഭാഗം
1. ബാസിത് മുഹമ്മദ് എച്ച് (ലിയോ തേർട്ടീന്ത് സ്കൂൾ ആലപ്പുഴ), 2. കാതറിൻ റോസ് (ആയിരംതൈ എൽ.പി. സ്കൂൾ) 3. മുഹമ്മദ് അയാസ്(മോണിംഗ് സ്റ്റാർ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആലപ്പുഴ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |