മുക്കം: കേരള വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന വ്യാപാരി മിത്ര പദ്ധതിയുടെ മുക്കം മേഖലാതല ഉദ്ഘാടനം മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു നിർവഹിച്ചു. മേഖല പ്രസിഡന്റ് കെ.ടി.നളേൻ അദ്ധ്യക്ഷത വഹിച്ചു. വിശിഷ്ട സേവനത്തിന് മെഡൽ നേടിയ റിട്ട.അസി.ഫയർ സ്റ്റേഷൻ ഓഫീസർ വിജയൻ നടുതൊടികയിൽ, ആർദ്രം പദ്ധതിയുടെ നോഡൽ ഓഫീസറായിരുന്ന ഡോ.ഷാജി, മുക്കം പ്രസ് ക്ലബ് സെക്രട്ടറി പി.ചന്ദ്രബാബു, റോബോട്ടിക്സ് താരം നവനീത് നളേശ്, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ആതിര ശശിധരൻ, അർജുൻ അക്കരപറമ്പിൽ എന്നിവരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |