നിലമ്പൂർ: സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന, ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ കുട്ടികളിൽ സ്വതന്ത്ര വായനാശീലം പരിപോഷിപ്പിക്കാനുദ്ദേശിച്ചുള്ള 'വായനച്ചങ്ങാത്തം' നിലമ്പൂർ ഉപജില്ലാതല അദ്ധ്യാപക പരിശീലനം ചിത്രകാരൻ സതീഷ് ചളിപ്പാടം ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ എം. മനോജ് കുമാർ അദ്ധ്യക്ഷനായി. ബി.ആർ.സി ട്രെയ്നർമാരായ എം.പി. ഷീജ, എ. ജയൻ, ഡയറ്റ് സീനിയർ ഫാക്കൽട്ടി ഇ.കെ.നിഷ പ്രവർത്തന പദ്ധതി വിശദീകരിച്ചു.