മലപ്പുറം : സൗദിയിൽ പോയി രക്തം ദാനം നൽകി ഒരു സൗദി ബാലന്റെ ജീവൻ രക്ഷിച്ച അപൂർവ്വ ബ്ലഡ് ഗ്രൂപ്പായ ബോംബെ ഒ പോസറ്റീവ് ഉടമ ജലീനയെ കനി കലാ കൂട്ടായ്മ അനുമോദിച്ചു. പി. ഉബൈദുള്ള എം.എൽ.എ ഉപഹാരം നൽകി. സംഘടനാ പ്രസിഡന്റ് നൗഷാദ് മാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സി.എച്ച്.നൗഷാദ് , പി.എസ്.എ. സബീർ, യോഗ്യൻ ഹംസ, ഫൈസൽ ബാബു, സാലിഹ്, ബീന, ഷംസുദ്ദീൻ, മനോജ് കണ്ണൂർ എന്നിവർ നേതൃത്വം നൽകി.