ഷൊർണൂർ: കുളപ്പുള്ളി എസ്.എൻ കോളേജ് റോഡിൽ വാടകയ്ക്കെടുത്ത വീട്ടിൽ സൂക്ഷിച്ച 1,20,000 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നവും അത് കടത്തിക്കൊണ്ടു പോകാൻ ഉപയോഗിച്ച ഓട്ടോറിക്ഷയും ഷൊർണൂർ പൊലീസ് പിടികൂടി. കടത്തുകാരനെയും കസ്റ്റഡിയിലെടുത്തു. ഓണത്തിന് വിറ്റഴിക്കാൻ സൂക്ഷിച്ചതായിരുന്നു പുകയില പായ്ക്കറ്റുകൾ. 80 പ്ലാസ്റ്റിക്ക് ചാക്കിലാക്കിയാണ് സൂക്ഷിച്ചിരുന്നത്. ഷൊർണൂർ ഡിവൈ.എസ്.പിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ അനുമതിയോടെയായിരുന്നു വീട് പരിശോധന. ഷൊർണൂർ എസ്.ഐ മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സീനിയർ പൊലീസ് ഓഫീസർമാരായ പട്ടാമ്പി എക്സൈസ് ഇൻസ്പെക്ടർ ഹരീഷ്, പ്രിവന്റീവ് ഓഫീസർമാരായ നന്ദകുമാർ, പ്രസന്നൻ, സൽമാൻ റസാലി എന്നിവർ പങ്കെടുത്തു. പുകയിലയോടൊപ്പം പിടിയിലായ ചെമ്മൻകുഴി കബീറിന്റെ പേരിൽ കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |