SignIn
Kerala Kaumudi Online
Friday, 19 April 2024 3.41 PM IST

ശ്രീശങ്കറിന് ജില്ലാ ഭരണകൂടത്തിന്റെ ആദരം

sreeshankar
കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ ജേതാവ് ശ്രീശങ്കർ മുരളിയെ ജില്ലാ കളക്ടർ മൃൺമയി ജോഷി മൊമെന്റോ നൽകി ആദരിക്കുന്നു.

പാലക്കാട്: ബെർമിംഗ് ഹാം കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ പാലക്കാട് യാക്കര സ്വദേശി ശ്രീശങ്കർ മുരളിയെ ജില്ലാ ഭരണകൂടം മൊമെന്റോ നൽകി ആദരിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ കളക്ടർ മൃൺമയി ജോഷി ശ്രീശങ്കറിന് മൊമെന്റോ കൈമാറി. തുടർന്ന് ശ്രീശങ്കറിനെയും മാതാപിതാക്കളെയും പൊന്നാട അണിയിച്ചു. എ.ഡി.എം കെ. മണികണ്ഠൻ അദ്ധ്യക്ഷനായി.

കേവലം മില്ലീ മീറ്ററുകളുടെ വ്യത്യാസത്തിലാണ് സ്വർണ മെഡൽ നഷ്ടപ്പെട്ടതെന്നും ഈ നഷ്ടത്തിൽനിന്നും പാഠം ഉൾക്കൊണ്ടാകും മുന്നോട്ടുള്ള പരിശ്രമമെന്നും ശ്രീശങ്കർ പറഞ്ഞു. ആദരവിന് ജില്ലാ ഭരണകൂടത്തോട് നന്ദിയും അറിയിച്ചു. പരിശീലനത്തിൽ തുച്ഛ സൗകര്യങ്ങളിൽ നിന്നുള്ള വലിയ നേട്ടമാണ് ശ്രീശങ്കറിന്റേത്. സാഹചര്യങ്ങൾക്ക് അനുസരിച്ച് നേട്ടങ്ങൾ ഉണ്ടാക്കുക എന്ന പാഠവും ശ്രീശങ്കറിന്റെ വിജയത്തിലുണ്ടെന്ന് കളക്ടർ പറഞ്ഞു.
പഠനത്തിൽ മിടുക്കനായ ശ്രീശങ്കറിന് കായികരംഗത്തുള്ള അടുപ്പവും പാഷനും മനസിലാക്കി മാതാപിതാക്കൾ എന്ന നിലയിൽ എല്ലാവിധ പിന്തുണയും നൽകിയിരുന്നതായി അച്ഛൻ എസ്. മുരളിയും കഴിവു മാത്രം പോര ഭാഗ്യവും വേണമെന്ന് അമ്മ കെ.എസ്. ബിജിമോളും പറഞ്ഞു. ആർ.ഡി.ഒ ഡി. അമൃതവല്ലി, ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) വി.ഇ. അബ്ബാസ് തുടങ്ങിയവർ പങ്കെടുത്തു. ഹുസൂർ ശിരസ്തദാർ എ.അബ്ദുൾ ലത്തീഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.