SignIn
Kerala Kaumudi Online
Thursday, 28 March 2024 8.33 PM IST

'കൂടെ ഞങ്ങളുണ്ട് "; സീനിയർ ലിവിംഗ് പദ്ധതിയുമായി അനന്ത

anantha-living

പാലക്കാട്: മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും പരിചരണത്തിനുമായും വിശ്രമജീവിതത്തിൽ സന്തോഷം നിറയ്‌‌ക്കാനും തേനൂരിൽ നിർമ്മാണം പുരോഗമിക്കുന്ന അനന്ത ലിവിംഗ് പദ്ധതി. വയോജനങ്ങളുടെ കരുതലിനെയും സംരക്ഷണത്തെയും കുറിച്ച് മുതിർന്ന പൗരൻമാരുടെ ദിനമായ ഇന്ന് ആലോചിക്കുമ്പോൾ ആദ്യമോർക്കേണ്ട പേരാണ് അനന്തയുടേത്. 'പരിചരണം, ആശ്വാസം, പങ്കിടൽ" എന്ന മൂന്നുവാക്യങ്ങളിലൂടെ സജീവജീവിതം സാദ്ധ്യമാകും വിധമാണ് ഈ പദ്ധതി ഒരുക്കിയിരിക്കുന്നത്. വാർദ്ധക്യമെന്നത് പ്രത്യേക പരിഗണന അർഹിക്കുന്ന കാലമാണ്. ഏകാന്തതയും അതിനൊപ്പമുള്ള ബുദ്ധിമുട്ടുകളും മുതിർന്നവരെ സംബന്ധിച്ച് വിഷമമുള്ള ഒന്നാണ്. വിദേശത്ത് ജോലിനോക്കുന്നവർക്ക് നാട്ടിലുള്ള മാതാപിതാക്കളുടെ ക്ഷേമവും പരിചരണവും എന്നും ആശങ്കയാണ്. ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളുടെ ജീവിതം സുരക്ഷിതമല്ലാത്ത സാഹചര്യവുമുണ്ട്. ഇത്തരം പ്രശ്നങ്ങൾക്കുള്ള ഉത്തരമാണ് അനന്തയുടെ സീനിയർ ലിവിംഗ് പദ്ധതി. ഇവിടെ പന്ത്രണ്ടര ഏക്കർ സ്ഥലത്ത് 400 അപ്പാർട്ട്മെന്റ് യൂണിറ്റുകളുണ്ട്. കോമൺ കിച്ചൺ, ലൈബ്രറി, നീന്തൽക്കുളം, ഫിറ്റ്നസ് സെന്റർ, കമ്മ്യൂണിറ്റി ഹാൾ, ബിസിനസ് സെന്റർ, ട്രെയിനിംഗ് സെന്റർ, ഗസ്റ്റ് റൂം, വിനോദസൗകര്യങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. നഴ്സിംഗ് കെയർ, ഹോസ്‌പിറ്റൽ ടൈ അപ്പ് എന്നിവയും പ്രത്യേകതകളാണ്. നിർമ്മാണരംഗത്ത് നാലുപതിറ്റാണ്ടായി പ്രവർത്തിക്കുന്ന ബിൽ ടെക്കിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പ്രമുഖ വാസ്തുശില്പി ടോണി കൈനടിയുടെ സ്ഥപതി ഗ്രൂപ്പാണ് രൂപകല്പന നി‌ർവഹിച്ചിരിക്കുന്നത്. ഡോക്ടർ ഓൺ കോൾ, നഴ്സിംഗ് സർവീസ്, ആയുർവേദിക് സ്‌പാ ആൻഡ് കൺസൾട്ടൻസി സേവനങ്ങളുമുണ്ട്. അനന്തയിൽ 4 തരത്തിലുള്ള സീനിയർ ലിവിംഗ് പദ്ധതികളാണുള്ളത്. സജീവ ജീവിതത്തിനുള്ള ആക്‌ടീവ് സീനിയർ ലിവിംഗ് അഥവാ റിട്ടയർമെന്റ്, പ്രായാധിക്യമുള്ളവർക്ക് പരിചരണം നൽകുന്നതിന് ഹോസ്‌പിസ് കെയർ, ശാരീരികമായ അവശതയുള്ളവർക്ക് അസിസ്റ്റഡ് ലിവിംഗ്, നഴ്സിംഗ് കെയർ എന്നിവയുമുണ്ട്. താമസത്തിനായി 2 ബെഡ് റൂം അപ്പാർട്ട്മെന്റ് വാങ്ങാം. ഗോൾഡ്, സിൽവർ വിഭാഗങ്ങളിലുള്ള അപ്പാർട്ട്മെന്റുകൾ വിവിധ ബഡ്‌ജറ്റുകളിൽ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് തികച്ചും സുരക്ഷിതമായ അന്തരീക്ഷത്തിൽ സുഹൃത്തുക്കളോടൊപ്പം റിട്ടയർമെന്റിന് ശേഷമുള്ള ജീവിതത്തിന് ഇവിടെ അവസരമുണ്ട്. അനന്ത ലിവിംഗ് സന്ദർശനത്തിനും മറ്റുവിവരങ്ങൾക്കും 9539112358 എന്ന നമ്പരിൽ വിളിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANANTHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.