കൊല്ലം: കേരള സംസ്ഥാന ലഹരി വർജ്ജന മിഷൻ - വിമുക്തി കേരള സംസ്ഥാന എക്സൈസ് വകുപ്പ് സ്കൂൾ വിദ്യാർത്ഥികൾക്കായി സംസ്ഥാന തലത്തിൽ നടത്തിയ കൈയെഴുത്ത് മാഗസിൻ മത്സരത്തിൽ ജില്ലയിൽ നിന്ന് കരുനാഗപ്പള്ളി ജോൺ എഫ് കെന്നടി സ്കൂൾ വിജയികളായി. സംസ്ഥാന എക്സൈസ് വകുപ്പിന്റെ ആദരം കെന്നടി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജ മായ ശ്രീകുമാറിന് വിമുക്തി ലൈബ്രറി രക്ഷാധികാരി പോച്ചയിൽ നാസർ സമ്മാനിച്ചു. അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ഡി.എസ്. മനോജ് കുമാർ, പി.എൽ.വിജിലാൽ, ലൈബ്രറി സെക്രട്ടറി അബ്ദുൽ മനാഫ്, അദ്ധ്യാപകൻ, അനീഷ് എന്നിവർ പങ്കെടുത്തു.