കൊല്ലം: കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ പൂതക്കുളം പഞ്ചായത്തിലെ കയർ തൊഴിലാളികളുടെ വിഹിതം 23ന് പൂതക്കുളം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ രാവിലെ 10ന് സ്വീകരിക്കും. ക്ഷേമനിധി വിഹിതം കുടിശിക വരുത്തിയിട്ടുള്ള 60 വയസ് പൂർത്തിയാകാത്ത തൊഴിലാളികൾക്ക് വിഹിതം അടയ്ക്കാം. ക്ഷേമനിധിയിൽ അംഗമാകാത്തവർക്ക് പുതുതായി അംഗമാകാൻ അവസരമുണ്ട്. പെൻഷൻ വാങ്ങുന്നവർ ക്യാമ്പിൽ വരേണ്ടതില്ല. ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക്, ഫോൺ നമ്പർ എന്നിവ കൊണ്ടുവരണമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു.