പാലക്കാട്: എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഉണർവ്-2022 കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് ആർ.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് വി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കരിയർ ഗൈഡൻസ് ക്ലാസിന് കെ.ശ്രീജിത്ത് നായർ നേതൃത്വം നൽകി.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. യൂത്ത് മൂവ്മെന്റ് സെക്രട്ടറി നിവിൻ ശിവദാസ് സ്വാഗതം പറഞ്ഞു. യു.പ്രഭാകരൻ, അഡ്വ. കെ.രഘു, പ്രേമകുമാരി ശിവദാസ്, പ്രത്യുഷ് കുമാർ, പ്രജീഷ് പ്ലാക്കൻ, അനിൽ കുമാർ, രാജേഷ്, പ്രശാന്ത്, ശബരി ദാസ്, വിനീഷ്, സുനിൽകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |