ആറ്റിങ്ങൽ: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നെന്നാരോപിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് ഗ്രാമപഞ്ചായത്തുകളിൽ കേന്ദ്രസർക്കാർ ഓഫീസിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. ആറ്റിങ്ങൽ ഏരിയയിലെ ചെമ്പൂർ, കിഴുവിലം, ചിറയിൻകീഴ്, അഞ്ചുതെങ്ങ്, വക്കം, കീഴാറ്റിങ്ങൽ എന്നിവിടങ്ങളിൽ സമരം നടക്കും. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി. മുരളി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ. സുഭാഷ്, വി.എ. വിനീഷ്, ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ.എസ്. ലെനിൻ, യൂണിയൻ ഏരിയാ സെക്രട്ടറി എസ്. പ്രവീൺചന്ദ്ര, പ്രസിഡന്റ് പി.സി. ജയശ്രീ എന്നിവർ വിവിധ കേന്ദ്രങ്ങളിലെ സമരം ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |