കൊച്ചി : വെണ്ണല സർവീസ് സഹകരണ ബാങ്ക് പരിധിയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടി വിജയിച്ച 71 വിദ്യാർത്ഥികൾക്കും നാല് റാങ്ക് ജേതാക്കൾക്കുമുള്ള കാഷ് അവാർഡുകളും മെമന്റോയും വിതരണം ചെയ്തു. അനുമോദന സമ്മേളനം ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.എ.അഭിലാഷ് അദ്ധ്യക്ഷനായി. പഠനത്തോടൊപ്പം പത്രവിതരണവും നടത്തി മികച്ച വിജയങ്ങൾ നേടിയ അനിതാ ഭാസി മികച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം ചെയ്തു. കെ.ടി. സാജൻ,കൗൺസിലർ സി.ഡി.വത്സലകുമാരി, കെ.ബി.ഹർഷൽ, എസ്.മോഹൻദാസ്,വിനീത സക്സേന,എം.എൻ.ലാജി, കെ.ജി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |