SignIn
Kerala Kaumudi Online
Thursday, 25 April 2024 4.05 AM IST

ലിംഗ സമത്വം: മുസ്ലീംലീഗിനെ പിന്തുണച്ച് കെ. മുരളീധരൻ

k-muraleedharan

കോഴിക്കോട്: ജെൻഡർ ന്യൂട്രൽ വിഷയത്തിൽ മുസ്ലീംലീഗിനെ പിന്തുണച്ച് കെ.മുരളീധരൻ എം.പി.

ലീഗ് പറഞ്ഞതിൽ കാര്യമുണ്ടെന്നും ക്ലാസുകളിൽ കുട്ടികളെ ഇടകലർത്തി ഇരുത്തിയാൽ ലിംഗ സമത്വം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. തലതിരിഞ്ഞ പരിഷ്‌കാരമാണിത്. സർക്കാർ വിദ്യാലയങ്ങൾ കൂടുതൽ പരിഷ്‌കാരങ്ങളിലേക്ക് പോകേണ്ടതില്ല. ലീഗ് മാത്രമല്ല കേരളത്തിലെ ജനങ്ങളും അത് ഇഷ്ടപ്പെടില്ല. സ്ത്രീ സുരക്ഷയാണ് ആദ്യം വേണ്ടത്.

കണ്ണൂർ സർവകലാശാലയിലെ ബന്ധു നിയമന വിവാദത്തിൽ ഗവർണറുടെ നടപടി സ്വാഗതാർഹമാണ്. ഗവർണർക്കെതിരെ പ്രമേയം കൊണ്ടുവരാൻ വൈസ് ചാൻസലർ അനുമതി നൽകിയത് ശരിയല്ലെന്നും മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K MURALEEDHARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.