SignIn
Kerala Kaumudi Online
Saturday, 20 April 2024 4.24 AM IST

ധ്യാൻ ശ്രീനിവാസന്റെ പാപ്പരാസികൾ

പുതുമുഖം എെശ്വര്യ മേനോൻ നായിക

dhyan

ധ്യാൻ ശ്രീനിവാസൻ, ഭഗത് മാനുവൽ, പുതുമുഖം ഐശ്വര്യ മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാപ്പരാസികൾ അടിമാലിയിൽ ചിത്രീകരണം ആരംഭിച്ചു. മു‌നാസ് മൊയ്തീൻ രചനയും സംവിധാനവും നിർവഹിക്കുന്ന സൈക്കോ ത്രില്ലറായ പാപ്പരാസികളിൽ ജാഫർ ഇടുക്കി, ഇന്നസെന്റ്,ടി .ജി രവി,ശ്രീജിത്ത് വർമ,ഫഹദ് മൈമൂൺ, ജയശ്രീ ,ജയരാജ് വാര്യർ, ഇടവേള ബാബു, നിർമ്മൽ പാലാഴി, ഹരിശ്രീ യൂസഫ്, രാകേന്ദ് ആർ, അനീഷ് ഗോപാലൻ,ബഷീർ ഭാസി, സുധീർ സൂഫി,രോഹിത് മേനോൻ, അസർ,നിഷ സാരംഗ് , ജാനിക മധു, എന്നിവരാണ് മറ്റ് താരങ്ങൾ. ശ്രീവർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്ത് വർമ്മ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.രാഹുൽ സി. വിമല ഛായാഗ്രഹണവും സിയാദ് റഷീദ് എഡിറ്റിംഗും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ. ബി .കെ ഹരിനാരായണൻ, ജ്യോതിഷ് ടി .കാശി എന്നിവർ എഴുതിയ ഗാനങ്ങൾക്ക് മണികണ്ഠൻ അയ്യപ്പ ഈണം നൽകുന്നു. കലാസംവിധാനം ധനരാജ് ബാലുശേരി,പി .ആർ. ഒ എം .കെ ഷെജിൻ.അതേസമയം ധ്യാൻ ശ്രീനിവസാൻ, ഷീലു ഏബ്രഹാം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സാഗർ ഹരി സംവിധാനം ചെയ്യുന്ന വീകം റിലീസിന് ഒരുങ്ങുന്നു.ബുള്ളറ്റ് ഡയറീസ്, ഹിഗ്വിറ്റ, ഖ്യാലി പഴ്സ് ഒഫ് മില്യനർ,ചീനാ ട്രോഫി എന്നിങ്ങനെ നിരവധി ചിത്രങ്ങൾ ധ്യാൻ ശ്രീനിവാസൻ നായകനായി ഒരുങ്ങുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DHYAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.