വിനയൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രതീക്ഷകൾ വാനോളം ഉയർത്തുന്നതാണ് ട്രെയിലർ.പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധപണിക്കരുടെ കഥ പറയുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്. സിജു വിൽസൺ വേലായുധപണിക്കരെ അവതരിപ്പിക്കുന്നു. അൻപതിലധികം മുൻനിര താരങ്ങളും ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെ അൻപതിനായിരത്തിലധികം ആളുകൾ പങ്കാളികളായിട്ടുണ്ട്.110 ദിവസത്തെ ചിത്രീകരണം ആയിരുന്നു. പ്രീ പ്രൊഡക്ഷന്‍ ഒരു വർഷം വേണ്ടി വന്നു. കയാദു ലോഹർ ആണ് നായിക. വിനയൻ തന്നെ രചന നിർവഹിക്കുന്ന ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ വി.സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. തിരുവോണ ദിനമായ സെപ്തംബർ 8ന് ചിത്രം റിലീസ് ചെയ്യും. പി.ആർ.ഒഎ.എസ്. ദിനേശ്.
Caption s
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |