SignIn
Kerala Kaumudi Online
Saturday, 20 April 2024 9.30 AM IST

നിരോധിത പ്ലാസ്റ്റിക് ഉപയോഗം ഒന്നര മാസം, പിഴ 3.75 ലക്ഷം

palstic

കണ്ണൂർ: ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിൽപ്പനയും ഉപയോഗവും തടയാൻ ജില്ലയിൽ പരിശോധന കർശനമാക്കിയതോടെ ഒന്നര മാസത്തിനിടെ പിഴയായി ലഭിച്ചത് മൂന്നേമുക്കാൽ ലക്ഷത്തിലേറെ രൂപ. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇക്കാലയളവിൽ 3724 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ചട്ടലംഘനം കണ്ടെത്തിയ 2646 ഇടങ്ങളിൽ നിന്നും 3,​74,​700 ലക്ഷം രൂപ പിഴയായി ഈടാക്കി.

തദ്ദേശ സ്ഥാപന സെക്രട്ടറി, അസി. സെക്രട്ടറി, ഹെൽത്ത് ഇൻസ്‌പെക്ടർ തുടങ്ങിയവരുടെ പ്രത്യേക സംഘം രൂപീകരിച്ചാണ് മാസത്തിൽ മൂന്ന് തവണ പരിശോധന നടത്തുന്നത്. ചിറക്കൽ ഗ്രാമപഞ്ചായത്താണ് കൂടുതൽ പിഴ ഈടാക്കിയത്. 102 സ്ഥാപനങ്ങളിൽ നിന്നും 35,​000 രൂപയാണ് ചിറക്കലിൽ ഈടാക്കിയത്. ചെറുകുന്നാണ് കൂടുതൽ പരിശോധന നടത്തിയ പഞ്ചായത്ത്. 168 ഇടങ്ങളിൽ പരിശോധന നടത്തി 8600 രൂപ ഇവർ ഈടാക്കി.

ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കിനെതിരെ ബോധവത്കരണ കാമ്പയിനും പ്രചാരണവും നടത്തിയ ശേഷമാണ് നടപടി ആരംഭിച്ചതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ അറിയിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും നൽകിയതായും ബദൽ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയതായും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു.

നിരോധിത ഉത്പന്നങ്ങൾ

മിഠായി, ഐസ്‌ക്രീം, ബലൂൺ, ഇയർ ബഡ്സ് എന്നിവയിലെ പ്ലാസ്റ്റിക് സ്റ്റിക്ക്, ക്ഷണക്കത്തുകൾ, സിഗരറ്റ് പാക്കറ്റുകൾ എന്നിവ പൊതിയുന്ന ഫിലിം, നോൺ വൂവൻ ഉൾപ്പെടെയുള്ള കാരിബാഗുകൾ, പ്ലാസ്റ്റിക് ഗാർബേജ് ബാഗുകൾ (ബയോമെഡിക്കൽ മാലിന്യങ്ങൾക്കായി ഉള്ളവയൊഴികെ). ഏകോപയോഗ മേശവിരിപ്പുകൾ, പ്ലേറ്റുകൾ, ടംബ്ലറുകൾ, കപ്പുകൾ, ഏകോപയോഗ സ്പൂൺ, ഫോർക്, സ്‌ട്രോ, സ്റ്റീറർ, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പ്, പ്ലേറ്റ്, ബൗളുകൾ, ഇല, ബാഗുകൾ, പ്ലാസ്റ്റിക് കൊടിതോരണങ്ങൾ, പി.വി.സി ഫ്ളക്സുകൾ, പ്ലാസ്റ്റിക് കോട്ടഡ് തുണി, പോളിസ്റ്റർ, നൈലോൺ, കൊറിയൻ തുണി ബാനറുകൾ, കുടിവെള്ള പൗച്ചുകൾ, ബ്രാന്റ് ചെയ്യാത്ത ജ്യൂസ് പാക്കറ്റുകൾ, 500 മില്ലി ലിറ്ററിൽ താഴെയുള്ള കുടിവെള്ള കുപ്പികൾ, പഴങ്ങളും പച്ചക്കറികളും പാക്ക് ചെയ്യുന്ന പ്ലാസ്റ്റിക് പാക്കറ്റുകൾ.

ചട്ടലംഘനം കണ്ടെത്താത്ത പഞ്ചായത്തുകൾ

അഴീക്കോട്, ആറളം, അയ്യൻകുന്ന്, ചപ്പാരപ്പടവ്, ചൊക്ലി, എരമം കുറ്റൂർ, എരഞ്ഞോളി, ഏഴോം, കടമ്പൂർ, കണിച്ചാർ, കരിവെള്ളൂർ പെരളം, കൊട്ടിയൂർ, കുന്നോത്തുപറമ്പ്, മാടായി, മലപ്പട്ടം, മാലൂർ, മാങ്ങാട്ടിടം, മാട്ടൂൽ, മുഴക്കുന്ന്, മുഴപ്പിലങ്ങാട്, നാറാത്ത്, ന്യൂ മാഹി, പരിയാരം, പാട്യം, പട്ടുവം, പയ്യാവൂർ, പെരളശ്ശേരി, പേരാവൂർ, രാമന്തളി, ഉദയഗിരി, വളപട്ടണം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, PLASTIC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.