മട്ടന്നൂർ: നഗരസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്നു രാവിലെ പത്തിന് മട്ടന്നൂർ എച്ച്.എച്ച്.എസ്.എസിൽ ആരംഭിക്കും. രണ്ട് റിട്ടേണിംഗ് ഓഫീസർമാരുടെ കീഴിലായി ആകെ രണ്ട് കൗണ്ടിംഗ് ഹാളുകൾ സജ്ജമാക്കിയിട്ടുണ്ട്. രണ്ട് ഹാളിലും ആറ് ടേബിൾ വീതം ആകെ 12 ടേബിളുകളിലാണ് വോട്ടെണ്ണുക. മൂന്ന് റൗണ്ടുകളിൽ വോട്ടെണ്ണൽ പൂർത്തിയാകും.
ഒരോ ടേബിളിനും മൂന്ന് വീതം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇത്തവണ പോസ്റ്റൽ ബാലറ്റിന് ആരും അപേക്ഷിച്ചിട്ടില്ല. നഗരസഭയിലുള്ളവർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടായിരുന്നില്ല. കൊവിഡ് സ്പെഷൽ പോസ്റ്റൽ ബാലറ്റിനും ആരും അപേക്ഷിച്ചില്ല. അതിനാൽ പോസ്റ്റൽ ബാലറ്റ് എണ്ണാതെ നേരിട്ട് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടെണ്ണലിലേക്ക് കടക്കാനാവും. തിരഞ്ഞെടുപ്പ് ഫലം www.lsgelection.kerala.gov.in വെബ്സൈറ്റിലെ TRENDൽ തൽസമയം ലഭ്യമാകും. വോട്ടെണ്ണൽ കേന്ദ്രത്തിൽ മീഡിയാ സെന്ററും പ്രവർത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |