കണ്ണൂർ: രാഹുൽ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകർത്ത കേസിൽ സ്റ്റാഫുൾപ്പെടെ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിന് പിന്നിൽ മുഖ്യമന്ത്റിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. സർക്കാരും പൊലീസും വാദിയെ പ്രതിയാക്കുകയാണ്. അറസ്റ്റ് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്റി വ്യക്തമാക്കണം. പൊലീസ് അന്വേഷണത്തിന് മുമ്പുതന്നെ പ്രതികൾ കോൺഗ്രസുകാരാണെന്ന് പ്രഖ്യാപിച്ചത് മുഖ്യമന്ത്റിയാണ്. നീതിനിഷേധവുമായി സർക്കാർ മുന്നോട്ടുപോയാൽ കോൺഗ്രസ് രാഷ്ട്രീയമായി നേരിടും.
രാഹുലിന്റെ ഓഫീസ് തകർത്ത എസ്.എഫ്.ഐക്കാരെയും ഒത്താശ ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെയും സർക്കാർ സംരക്ഷിക്കുകയാണ്. എം.പി ഓഫീസിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കാതെയാണ് കോൺഗ്രസുകാരെ അറസ്റ്റ് ചെയ്തതെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |