പന്തളം: ജില്ലാ ബാൾ ബാഡ്മിൻൺ അസോസിയേഷൻ നടത്തുന്ന ജില്ലാ സബ് ജൂനിയർ, ജൂനിയർ ബാൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പും ജില്ലാ ടീം തിരഞ്ഞെടുപ്പും 23ന് ഉച്ചയ്ക്ക് രണ്ടിന് പന്തളം മുളമ്പുഴ പി.എസ്.ജി.എ മൈതാനത്ത് നടക്കും 2007 ജനുവരി രണ്ടിന് ശേഷം ജനിച്ച ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും സബ് ജൂനിയർ വിഭാഗത്തിലും 2003 ജനുവരി രണ്ടിന് ശേഷം ജനിച്ചവർക്ക് ജൂനിയർ വിഭാഗത്തിലും പങ്കെടുക്കാം. രജിസ്റ്റർചെയ്ത സ്ഥാപനങ്ങളിലെയും ക്ലബ്ബുകളിലെയും കുട്ടികൾ മേലധികാരികൾ സാക്ഷ്യപ്പെടുത്തിയ വയസ് തെളിയിക്കുന്ന രേഖകളുമായി 23ന് രണ്ടിന് മുമ്പായി മൈതാനത്ത് എത്തണം. ഫോൺ : 9747378657, 8281477841.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |