നിലമ്പൂർ: പ്ലസ് വൺ ഉപരി പഠന വിഷയത്തിൽ മലപ്പുറം ജില്ലയോടുള്ള നീതി നിഷേധത്തിനെതിരെ എം.എസ്.എഫ് മൂത്തേടം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സമര പന്തം നടത്തി.
ആഗസ്റ്റ് 24 ന് മലപ്പുറം ജില്ല കമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തുന്ന മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
പ്രതിഷേധ സമരം എം.എസ്.എഫ് മലപ്പുറം ജില്ല വിംഗ് കൺവീനർ നിൻഷാദ് കൂരിയാടൻ ഉദ്ഘാടനം നിർവ്വഹിച്ചു. എം.എസ്.എഫ് മൂത്തേടം പഞ്ചായത്ത് പ്രസിഡന്റ് സഫ്വാൻ കുറ്റിക്കാട് അദ്ധ്യക്ഷത വഹിച്ചു. സാബിഖ് കാരപ്പുറം, പി.കെ അസിഫലി, ഇഹ്സാനുൽ ഹഖ്, ഹാരിസ് മുണ്ടോടൻ, സാലിഹ് കപ്പക്കുന്നൻ, ഉമ്മർകോയ റൈഹാൻ ചെമ്മന്തിട്ട
തുടങ്ങിയവർ
പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |