തിരുവനന്തപുരം : ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി ഇന്നലെ പ്രവൃത്തി ദിനമാക്കി തദ്ദേശവകുപ്പ് 911 ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്ത് ഡയറക്ടറേറ്റിലുമായി 15778 ഫയലുകൾ തീർപ്പാക്കി. ഗ്രാമ പഞ്ചായത്തുകളിൽ 15471ഉം ഡയറക്ടറേറ്റിൽ 307 ഫയലുകളും തീർപ്പാക്കി. നഗരസഭകളും സജീവമായിരുന്നതായി മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. സെപ്തംബർ 18 ഞായറാഴ്ചയും ഓഫീസുകൾ പ്രവർത്തിക്കും. അവധി ദിനമായ ജൂലൈ മൂന്നിന് 34,995 ഫയലുകൾ തീർപ്പാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |