SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.21 PM IST

കോടതിയുടെ സ്ത്രീവിരുദ്ധ പരാമർശം അപലപനീയം: എൻ.എം.സി

nmc
നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്‌ സംസ്ഥാന ഭാരവാഹി യോഗം എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ പി.സി ചാക്കോ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ലൈംഗിക അതിക്രമകേസിൽ പൊതുപ്രവർത്തകൻ സിവിക്ചന്ദ്രന് ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവിൽ വാദിയായ പെൺകുട്ടിക്കെതിരെയുള്ള പരാമർശം സംസ്‌കാര ശൂന്യവും അപലപനീയവുമാണെന്ന് നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്‌ സംസ്ഥാനകമ്മിറ്റി. എൻ.എം.സി സംസ്ഥാന ഭാരവാഹി യോഗം എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു.

നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അനിതാകുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. നൂറ്റാണ്ടുകളായി പുരുഷാധിപത്യത്തിന്റെ കീഴിൽ അടിച്ചമർത്തപ്പെട്ട സ്ത്രീസമൂഹം ഉയർന്നുവരുമ്പോൾ കാലോചിതമല്ലാത്തതും വിവേചനപരവും അപഹാസ്യവുമായ സമീപനങ്ങൾ നീതിപീഠത്തിൽ നിന്നുണ്ടാകുന്നത് അമ്പരപ്പുണ്ടാക്കുന്നതാണെന്ന് പ്രമേയം അവതരിപ്പിച്ച എൻ.എം.സി ദേശീയ ജനറൽ സെക്രട്ടറി പത്മിനി പറഞ്ഞു. എൻ.സി.പി സംസ്ഥാന വൈസ്‌ പ്രസിഡന്റ് ലതികാസുഭാഷ്, ജനറൽ സെക്രട്ടറി സുഭാഷ്‌ പുഞ്ചക്കോട്ടിൽ, എൻ.എം.സി ദേശീയ സമിതി അംഗം മാധവിയമ്മ, സംസ്ഥാന വൈസ്‌ പ്രസിഡന്റുമാരായ ബീനജോബി, ആലിസ്‌ജോസി,സംസ്ഥാന ജനറൽസെക്രട്ടറി മിനിസോമൻ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MNC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.