SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.29 PM IST

പൊലീസ് സഹകരണ സംഘത്തിന്റെ സഹകരണ സൂപ്പർ ബസാർ

police
പൊലീസ് സഹകരണ സംഘത്തിന്റെ സഹകരണ സൂപ്പർ ബസാർ

തിരുവനന്തപുരം: പൊലീസ് സഹകരണ സംഘം സഹകരണ സൂപ്പർ ബസാർ എന്ന പേരിൽ ആരംഭിക്കുന്ന വ്യാപാര സംരംഭത്തിന്റെ പ്രവർത്തനം ഇന്ന് തുടങ്ങും. വൈകിട്ട് 5ന് മന്ത്രി വി.എൻ. വാസവൻ സഹകരണ സൂപ്പർ ബസാറിന്റെ ഉദ്ഘാടനം നിർവഹിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആദ്യവില്പനയും ഇലക്ട്രോണിക്‌സ് ഷോറൂമിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയും നിർവഹിക്കും. ജനപ്രതിനിധികൾ, വകുപ്പ് മേധാവികൾ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

നന്ദാവനം എ.ആർ. ക്യാമ്പിന് മുന്നിലുള്ള ബസാറിൽ നിത്യോപയോഗ സാധനങ്ങൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മുതലായവയുടെ വിപുലമായ ശേഖരമാണ് ഒരുക്കുന്നത്. പൊതുവിപണിയേക്കാൾ വൻവിലക്കുറവിൽ ഉത്പന്നങ്ങൾ പൊലീസ് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ലഭ്യമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLICE SOCIETY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.