കോട്ടയം. ജില്ലാ ഖാദി വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിൽ ദ്വിദിന ഓണം ഖാദി മേള തുടങ്ങി. മേളയിൽ 30 ശതമാനം വിലക്കിഴിവിൽ സർക്കാർ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഖാദി തുണിത്തരങ്ങൾ വാങ്ങാം. ജില്ലാ കളക്ടർ പി.കെ.ജയശ്രീ മേള ഉദ്ഘാടനം ചെയ്തു. എ.ഡി.എം. ജിനു പുന്നൂസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ.അരുൺകുമാർ, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രോജക്ട് ഓഫീസർ ധന്യ ദാമോദരൻ, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് വില്ലേജ് ഇൻഡ്സ്ട്രീസ് ഓഫീസർ എം.എസ്.സബീന ബീഗം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |