SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.36 AM IST

ഒച്ചിനെ തുരത്തൽ ഇന്ന് മുതൽ.

snails

കോട്ടയം. ആഫ്രിക്കൻ ഒച്ചുകൾ ഉയർത്തുന്ന ഭീഷണി സമയബന്ധിതമായി നേരിടുന്നതിന് ജില്ലാഭരണകൂടം ആവിഷ്‌ക്കരിച്ച 'പാഠം ഒന്ന് ഒച്ച്' കർമപരിപാടി ഇന്നുതുടങ്ങും. ജില്ലാതല ഉദ്ഘാടനം കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി രാവിലെ 10.30ന് നിർവഹിക്കും. കളക്ടർ ഡോ:പി.കെ.ജയശ്രീ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ആഫ്രിക്കൻ ഒച്ചുകളെ നേരിടുന്നതിനും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുമായി കളക്ടറുടെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റിൽ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. പരിപാടി 25 മുതൽ 31 വരെയാണ് പഞ്ചായത്തുകളിലും നഗരസഭകളിലും നടപ്പാക്കുന്നത്. ഒരാഴ്ചക്കാലം ഒച്ചുകളെ കെണിയുണ്ടാക്കി പിടിച്ചു നശിപ്പിക്കുകയാണു ലക്ഷ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, SNAILS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.