കൊച്ചി: സഹോദരൻ അയ്യപ്പന്റെ 133ാമത് ജന്മവാർഷികദിനം ആചരിച്ചു. ശ്രീനാരായണ സേവാസംഘത്തിന്റേയും കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെയും എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയുടെയും ആഭിമുഖ്യത്തിൽ കടവന്ത്ര സഹോദരൻ സ്ക്വയറിലെ സഹോദര പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി.
സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ, സെക്രട്ടറി പി.പി. രാജൻ, മട്ടലിൽ ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ, കണയന്നൂർ യൂണിയൻ കമ്മിറ്റി അംഗം ടി.കെ. പത്മനാഭൻ, വനിതാ സംഘം പ്രസിഡന്റ് ഭാമ പത്മനാഭൻ.
കടവന്ത്ര ശാഖാ പ്രസിഡന്റ് കെ.കെ. ജവഹരിനാരായണൻ, ശാഖാ സെക്രട്ടറി ടി.എൻ. രാജീവ്, ക്ഷേത്ര ട്രഷറർ പി.വി. സാംബശിവൻ, വൈസ് പ്രസിഡന്റ് എ.എം. ദയാനന്ദൻ, കൺവീനർമാരായ ഇ.കെ. ഉദയകുമാർ, എൻ. ശശിധരൻ, ശിവാനന്ദൻ കോമളാലയം തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |