SignIn
Kerala Kaumudi Online
Friday, 29 March 2024 1.24 AM IST

ഇന്ത്യൻ സിനിമ ക്രിട്ടിക്സ് പുരസ്കാരത്തിൽ തയാ

thya

ഇന്തോ - ഫ്രഞ്ച് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സംസ്കൃത ചിത്രമായ തയായയ്ക്ക് മികച്ച ഇന്ത്യൻ സിനിമയ്ക്കുള്ള ക്രിട്ടിക്സ് പുരസ്കാരം . ഡോ. ജി. പ്രഭ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കുറിയേടത്ത് താത്രിയുടെ ജീവിതത്തെ മറ്റൊരു കാഴ്ചപ്പാടിൽ വീക്ഷിക്കുന്ന സിനിമയാണ്. അന്തരിച്ച നടൻ നെടുമുടി വേണു അവസാനമായി അഭിനയിച്ച് ഡബിംഗ് പൂർത്തിയാക്കിയ ചിത്രം കൂടിയാണ്. അനുമോൾ, ബാബു നമ്പൂതിരി, ദിനേശ് പണിക്കർ, പള്ളിപ്പുറം സുനിൽ, നന്ദകിഷോർ, രേവതി, ഉത്തര, ആനി ജോയൻ, മീനാക്ഷി, അഭിദേവ് എന്നിവരാണ് മറ്റു താരങ്ങൾ. പ്രശസ്ത കഥകളി നടൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരി അവസാനമായി അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയുമുണ്ട്. സണ്ണി ജോസഫ് ഛായാഗ്രഹണം നിർവഹിക്കുന്നു. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THAYA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.