കണ്ണൂർ: ആൾ കേരള ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ പെൺകുട്ടികളുടെ അണ്ടർ 19 വിഭാഗത്തിൽ ട്രിപ്പിൾ കിരീടം നേടി സി.എച്ച്.കീർത്തിക കണ്ണൂരിന്റെ അഭിമാനമായി. തൃശ്ശൂരിൽ നടന്ന സംസ്ഥാന ഓപ്പൺ ജൂനിയർ ചാമ്പ്യൻഷിപ്പിൽ അണ്ടർ 19 പെൺകുട്ടികളുടെ സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് വിഭാഗത്തിലാണ് നേട്ടം.
അന്തർ ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പിൽ രണ്ടാംസ്ഥാനം നേടിയ ജില്ലാ ടീമിന്റെ വിജയത്തിലും കീർത്തിക നിർണായക പങ്ക് വഹിച്ചു. കണ്ണൂരിൽ നടന്ന സംസ്ഥാന സീനിയർ റാങ്കിംഗ് ടൂർണമെന്റ് സിംഗിൾസിൽ രണ്ടാംസ്ഥാനവും ഡബിൾസിൽ ഒന്നാം സ്ഥാനവും നേടിയിരുന്നു.
കീർത്തികയുടെ സഹോദരനായ സി.എച്ച് ചന്ദ്രജിത്ത് അണ്ടർ 19 ബോയ്സ് വിഭാഗത്തിൽ ഒന്നാമതെത്തി.മുൻമന്ത്രി വി.എസ്.സുനിൽകുമാർ സമ്മാനദാനം നിർവ്വഹിച്ചു.ഫുട്ബോൾ താരം ഐ.എം.വിജയൻ മുഖ്യാതിഥിയായി.കണ്ണൂർ തെക്കീബസാർ രാമാനന്ദ ഓയിൽ മിൽസ് ഉടമ പരേതായ സി.എച്ച് .ചന്ദ്രഭാനുവിന്റെയും വസന്തയുടെയും പേരക്കുട്ടികളാണ് ഇവരും.സി.എച്ച്.വിനോദിന്റെയും അനു വിനോദിന്റെയും മക്കളാണ്.ചൊവ്വ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ് കീർത്തിക.കണ്ണൂർ കക്കാട് കാപ്പിച്ചേരിയിലാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |