കോന്നി : യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുറോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചും റോഡിൽ വീണു പരിക്കേറ്റവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും കോന്നി പി.ഡബ്ലിയു.ഡി അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. നിയോജമണ്ഡലം പ്രസിഡന്റ് ജോയൽ മാത്യു മുക്കരണത്ത് അദ്ധ്യക്ഷത വഹിച്ചു. എസ്.സന്തോഷ് കുമാർ, ആർ. ദേവകുമാർ, ഐവാൻ വകയാർ, ജി.ശ്രീകുമാർ, അബ്ദുൾ മുത്തലിഫ്, ജുബിൻ മങ്ങാരം, രല്ലു പി.രാജു, ജസ്റ്റിൻ തരകൻ, മാത്യു ഐസക്, രഞ്ചു.ആർ, നിതിൻ ടി.ജി, ഫൈസൽ പി.എച്ച്, അജീഷ് ഏനാദിമംഗലം, അരുൺ ചിറ്റാർ, മഹേഷ് കൃഷ്ണ, ജിയോ മൈക്കിൾ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |