ന്യൂഡൽഹി: ഉപരിതലത്തിൽ നിന്ന് കുത്തനേ വിക്ഷേപിക്കാവുന്ന ഹ്രസ്വദൂര വെർട്ടിക്കൽ ലോഞ്ച് മിസൈൽ ഒഡിഷ തീരത്തെ ചാന്ദിപ്പൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ വിജയകരമായി പരീക്ഷിച്ചു.
നാവികസേനയുടെ കപ്പലിൽ നിന്ന് അതിവേഗത്തിൽ സഞ്ചരിക്കുന്ന ആളില്ലാ വിമാനം ലക്ഷ്യത്തിലേക്ക് തൊടുത്ത മിസൈലിന് തദ്ദേശീയ റേഡിയോ ഫ്രീക്വൻസി സീക്കറിന്റെ സഹായത്തോടെ കൃത്യമായി ലക്ഷ്യം ഭേദിക്കാൻ കഴിഞ്ഞു. ഡി.ആർ.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ചതാണ് മിസൈൽ. മിസൈലിന്റെ വിജയകരമായ പരീക്ഷണ വിക്ഷേപണം നിർവഹിച്ച ഡി.ആർ.ഡി.ഒയെയും ഇന്ത്യൻ നാവിക സേനയെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |