SignIn
Kerala Kaumudi Online
Tuesday, 16 April 2024 7.26 PM IST

105 നിയമങ്ങൾ ഒഴിവാക്കി നിയമസഭ

kerala-legislative-assemb

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രയോഗത്തിലില്ലാത്തതും ആവശ്യമില്ലാത്തതുമായ 105 നിയമങ്ങൾ ഒഴിവാക്കി നിയമമന്ത്രി പി.രാജീവ് അവതരിപ്പിച്ച കേരള റദ്ദാക്കലും ഒഴിവാക്കലും ബിൽ നിയമസഭ അംഗീകരിച്ചു. ബ്രിട്ടീഷ് ഭരണകാലത്തും കൊച്ചി,തിരുവിതാംകൂർ രാജ്യഭരണകാലത്തും കൊണ്ടുവന്നതുൾപ്പെടെയുള്ള നിയമങ്ങളാണ് എന്നെന്നേക്കുമായി ഒഴിവാക്കിയത്. കേരള നിയമ പരിഷ്കരണകമ്മിഷൻ ചെയർമാനായിരുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരാണ് കാലാഹരണപ്പെട്ട നിയമങ്ങൾ ഒഴിവാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടിട്ടുള്ളത്. പിന്നീട് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്രസർക്കാരും ഗുഡ് ഗവേണൻസ് നടപ്പാക്കുന്നതിന് പഴയ നിയമങ്ങൾ വേണ്ടെങ്കിൽ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കാലാകാലങ്ങളിലെ 59 നിയമഭേദഗതികളും ഒഴിവാക്കുന്നവയിൽ പെടും.

അതേസമയം, ഒഴിവാക്കപ്പെട്ട നിയമങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും ആനുകൂല്യങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിൽ അത് തുടരുമെന്ന് മന്ത്രി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LEGISLATIVE ASSEMBLY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.