കുറ്റ്യാടി: കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള നീക്കം തിരിച്ചറിയുക, നാടിന്റെ നട്ടെല്ലായ സഹകരണ മേഖലയെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തി സഹകരണസംരക്ഷണ സമിതി സഹകരണ സംരക്ഷണ സംഗമം നടത്തി. കക്കട്ടിൽ നടന്ന സംഗമം സർക്കിൾ സഹകരണ യൂണിയൻ അംഗം വി.പി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു . കെ.വി.ഷാജി അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റുമാരായ അജിത നടേമ്മൽ, കെ.പി.രവീന്ദ്രൻ, കെ.പ്രേമൻ, സഹകാരികളായ കെ.പി.രവീന്ദ്രൻ, രാധിക ചിറയിൽ, കെ.കെ.രാഘവൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |