SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.12 PM IST

കുരുന്നുകൾക്ക് ഒരുക്കാം  സുരക്ഷി​ത യാത്ര

mvd

ശ്രദ്ധേയമായി മോട്ടോർ വാഹനവകുപ്പിന്റെ ഹ്രസ്വചിത്രം

കിഴക്കമ്പലം: യാത്രയ്ക്ക് മുമ്പെ ... കുട്ടികളുടെ സ്കൂൾ ബസ് യാത്രയ്ക്ക് മുന്നോടിയായി അറിഞ്ഞിരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെട്ന്റിന് വേണ്ടി പെരുമ്പാവൂർ ജോയിന്റ് ആർ.ടി ഓഫീസിലെ എം.വി.ഐ എൻ.കെ. ദീപു മുൻകൈയെടുത്ത് തയ്യാറാക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. കിഴക്കമ്പലത്ത് സ്കൂൾ ബസിൽ വീട്ടിലേക്കു പോകും വഴി രണ്ടാം ക്ളാസ് വിദ്യാർത്ഥി എമർജെൻസി ഡോർ വഴി റോഡിൽ തെറിച്ച വീണ സംഭവത്തെ അടിസ്ഥാനമാക്കിയാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് മീഡിയ സെൽ ചിത്രം തയ്യാറാക്കിയത്. ലക്ഷങ്ങൾ ഇതി​നകം ചിത്രം കണ്ടു കഴിഞ്ഞു.

പള്ളിക്കര മോറക്കാല ആശുപത്രിയ്ക്ക് സമീപമാണ് ബസിന്റെ പിൻഭാഗത്തുള്ള എമർജെൻസി ഡോർ വഴി കുട്ടി റോഡിൽ തെറിച്ച് വീണത്. ഓടിക്കൊണ്ടിരുന്ന ബസിന്റെ എമർജെൻസി ഡോർ കുട്ടികൾ അറിയാതെ തുറന്നതാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം. വലിയ ദുരന്തത്തിന് വഴി വച്ചേക്കാവുന്ന ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കുക എന്ന ലക്ഷ്യത്തിലാണ് ഹ്രസ്വചിത്രത്തിന്റെ നിർമ്മാണം.

വാഹനങ്ങൾക്ക് അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങളിൽ നിന്നും യാത്രക്കാരെ രക്ഷപെടുന്നതിന് സഹായകരമാകുന്നതാണ് എമർജെൻസി ഡോറും, എക്സിറ്റും. അപകട രംഗത്ത് നിന്നും ഒട്ടും സമയം കളയാതെ വാഹനത്തിൽ ഉള്ളവരെ പുറത്തെത്തിക്കുന്ന സംവിധാനമാണിത്. എമർജെൻസി എക്സിറ്റ് ചില്ല് പൊട്ടിച്ച് പുറത്തേയ്ക്ക് ഇറങ്ങാവുന്ന വിധമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഡോർ അകത്ത് നിന്നും പുറത്ത് നിന്നും തുറക്കാവുന്ന വിധമാണ് നിർമ്മാണം. അടിയന്തിര സാഹചര്യത്തിൽ മാത്രം ഉപയോഗിക്കാനുള്ളതിനാൽ ഡോർ ഹാൻഡിൽ ഗ്ളാസ് കൊണ്ട് കവർ ചെയ്തിട്ടുണ്ടാകും. എന്നാൽ ഇവയുടെ രണ്ടിന്റെയും ഉപയോഗം യാത്രക്കാരിൽ ഒട്ടു മിക്കവർക്കും അറിയില്ലെന്നതാണ് വസ്തുത. കുട്ടികൾ അതിലേറെ അജ്ഞരാണ്. ഇതിനായിവാഹനങ്ങളിലും മോക്ക് ഡ്രിൽ സംഘടിപ്പിച്ച് പ്രവർത്തനം കുട്ടികളെ ബോദ്ധ്യപ്പെടുത്തണമെന്ന സന്ദേശം ഹ്രസ്വചിത്രം നൽകുന്നുണ്ട്.

ശ്രദ്ധിക്കാൻ

*സ്കൂൾ ബസുകളിൽ യാത്ര തുടങ്ങും മുമ്പ് ഡ്രൈവറോ സഹായിയോ ആയയോ എമർജൻസി ഡോറിന്റെ ഗ്ളാസ് കവർ ഉണ്ടെന്ന് ഉറപ്പ് വരുത്തണം.

* എമർജൻസി ഡോറിനടുത്ത് കൊച്ചു കുട്ടികളെ ഇരുത്താതെ കുറച്ച് മുതിർന്ന കുട്ടികളെ ഇരുത്തണം

* എമർജൻസി ഡോർ, എക്സിറ്റ് എന്നിവ പൊട്ടിക്കുന്ന ഉപകരണം കുട്ടികളെ പരിചയപ്പെടുത്തണം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.