സംസ്ഥാനവകുപ്പിന്റെ സാമൂഹിക നീതിവകുപ്പിന് കീഴിലുള്ള സ്വയംഭരണസ്ഥാപനമായ തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (നിഷ്) എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇന്ത്യയിലോ , വിദേശത്തെ പ്രശസ്ത സർവകലാശാലകളിൽ നിന്നോ റീഹാബിലിറ്റേഷൻ സയൻസ്, ഡിസബിലിറ്റി സ്റ്റഡീസ്, എഡ്യുക്കേഷൻ മാനേജ്മെന്റ്, ഹെൽത്ത് സയൻസ് അല്ലെങ്കിൽ സോഷ്യൽ സയൻസ് എന്നിവയിലൊന്നിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയിരിക്കണം.
ഇതിനൊപ്പം അദ്ധ്യാപനത്തിലോ അക്കാദമിക ഗവേഷണത്തിലോ പത്തുവർഷത്തിനുമേൽ പരിചയവും ഡിസെബിലിറ്റി, സോഷ്യൽ സയൻസ്, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സർവകലാശാല, സ്ഥാപനത്തിൽ സീനിയർ മാനേജ്മെന്റ്/ ഗവേണിംഗ് വിഭാഗത്തിൽ രണ്ടുവർഷ പരിചയവും വേണം. അവസാനതീയതി സെപ്തംബർ 15.
കേരള സർവകലാശാലയിൽ
42 അദ്ധ്യാപകർ
കേരള സർവകലാശാലയുടെ വിവിധ വകുപ്പുകളിൽ 42അധ്യാപക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി സെപ്തംബർ 3. ഒാൺലൈനായാണ് അപേക്ഷിക്കേണ്ടത്. തസ്തികകളും ഒഴിവുകളും താഴെ നൽകുന്നു.
അസോഷ്യേറ്റ് പ്രൊെഫസർ (21 ഒഴിവ്), പ്രൊഫസർ (19), അസിസ്റ്റന്റ് പ്രൊഫസർ (2). ഒഴിവുള്ള വകുപ്പുകൾ: അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്, അറബിക്, ആർക്കിയോളജി, ബയോകെമിസ്ട്രി, കെമിസ്ട്രി, കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം, ഡെമോഗ്രഫി, ഇക്കണോമിക്സ്, ജർമൻ, ഹിസ്റ്ററി, ഇസ്ളാമിക് സ്റ്റഡീസ്, ലോ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ലിങ്ക്വിസ്റ്റിക്സ്, മാത്സ്, സംസ്കൃതം, തമിഴ്, സുവോളജി, ഇംഗ്ലിഷ്, കംപ്യൂട്ടർ സയൻസ്, എൻവയൺമെന്റൽ സയൻസ്, ഫിസിക്സ്, സൈക്കോളജി, റഷ്യൻ, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയാണ്.
യു.ജി.സി മാനദണ്ഡപ്രകാരമുള്ള യോഗ്യതയാണ് വേണ്ടത്. പ്രായപരിധി പ്രൊഫസർക്ക് 50, അസോഷ്യേറ്റ് പ്രൊഫസർക്ക് 45, അസിസ്റ്റന്റ് പ്രൊഫസർക്ക് 40 ആണ്. അർഹതയുള്ളവർക്ക് ഇളവ് ലഭിക്കും.
കേരള സർവകലാശാലയുടെ ബോട്ടണി വകുപ്പിൽ ഒരു ആർട്ടിസ്റ്റ് ഫൊട്ടോഗ്രഫർ ഒഴിവ്. 11 മാസ കരാർ നിയമനമാണ്. ഒാൺലൈനിൽ ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം. ബിരുദമാണ് യോഗ്യത.
ഫോട്ടോഗ്രാഫിയിൽ ഒരു വർഷ ഡിപ്ലോമ/ഫോട്ടോഗ്രഫിയിൽ ബിരുദം. പ്രായം: 45 ൽ കൂടരുത്. ശമ്പളം: 21,000.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |