SignIn
Kerala Kaumudi Online
Tuesday, 15 October 2019 2.48 AM IST

'ഞാ​നും​ ​വ​സു​ധ​യും​ ​ത​മ്മി​ൽ ജീവിതത്തിൽ ഒരു ബന്ധവുമില്ല',​ ഇഷ്ക് നായിക ​​ആ​ൻ​ ​ശീ​ത​ൾ​ ​തുറന്ന് പറയുന്നു

ann-sheetal

ഇ​ഷ്‌​ക് ​ തി​യേ​റ്റ​റി​ൽ​ ​നി​റ​ഞ്ഞ​ ​ക​യ്യ​ടി​ക​ൾ​ ​നേ​ടു​മ്പോ​ൾ​ ​നാ​യി​ക​ ​ആ​ൻ​ ​ശീ​ത​ൾ​ ​കൊ​ച്ചി​യി​ലെ​ ​വീ​ട്ടി​ലു​ണ്ട്,​ ​തേ​ടി​യെ​ത്തു​ന്ന​ ​ഓ​രോ​ ​അ​ഭി​ന​ന്ദ​ന​ങ്ങ​ൾ​ക്കും​ ​നി​റ​ഞ്ഞ​ ​സ​ന്തോ​ഷ​വു​മാ​യി.​ ​വ​സു​ധ​യെ​ ​മി​ക​വു​റ്റ​താ​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​തി​ന്റെ​ ​സ​ന്തോ​ഷം​ ​ആ​ൻ​ ​ശീ​ത​ൾ​ ​പ​ങ്കു​വ​ച്ചു. ഇ​ഷ്‌​കി​ന്റെ​ ​വി​ജ​യ​ത്തി​ൽ​ ​ന​ല്ല​ ​സ​ന്തോ​ഷ​മു​ണ്ട്.​ ​പ്രേ​ക്ഷ​ക​ർ​ക്കെ​ന്താ​യാ​ലും​ ​സി​നി​മ​ ​ഇ​ഷ്‌​ട​പ്പെ​ടു​മെ​ന്ന് ​ഉ​റ​പ്പാ​യി​രു​ന്നു.​ ​ആ​ ​പ്ര​തീ​ക്ഷ​ ​തെ​റ്റി​യി​ല്ല.​ ​വ​സു​ധ​ ​ഇ​ന്ന​ത്തെ​ ​കാ​ല​ത്തെ​ ​ഒ​രു​ ​പെ​ൺ​കു​ട്ടി​യാ​ണ്.​ ​എ​ല്ലാ​വ​ർ​ക്കും​ ​റി​ലേ​റ്റ് ​ചെ​യ്യാ​ൻ​ ​പ​റ്റു​ന്ന​ ​കു​റേ​ ​കാ​ര്യ​ങ്ങ​ളു​ണ്ട് ​ഈ​ ​സി​നി​മ​യി​ൽ.​ "

ഇ​ഷ്‌​കി​ലേ​ക്ക്
സം​വി​ധാ​യ​ക​ൻ​ ​അ​നു​രാ​ജ് ​മ​നോ​ഹ​ർ​ ​ആ​ണ് ​ക​ഥ​ ​പ​റ​ഞ്ഞ​ത്.​ ​കേ​ട്ടു​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ചെ​യ്യ​ണ​മെ​ന്ന് ​തോ​ന്നി​യി​രു​ന്നു.​ ​പ​ക്ഷേ​ ​ഓ​ഡി​ഷ​ൻ​ ​വ​ച്ച​പ്പോ​ൾ​ ​ആ​ത്മ​വി​ശ്വാ​സം​ ​കു​റ​ച്ച് ​ന​ഷ്‌​ട​പ്പെ​ട്ടു.​ ​പ​ക്ഷേ​ ​ര​ണ്ടാ​ഴ്‌​ച​ ​ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും​ ​വ​സു​ധ​യാ​കാ​നു​ള്ള​ ​ഫോ​ൺ​ ​വി​ളി​ ​തേ​ടി​യെ​ത്തി.​ ​എ​ന്റെ​ ​ക​രി​യ​ർ​ ​ബെ​സ്റ്റ് ​ചി​ത്ര​മാ​യി​രി​ക്കും​ ​ഇ​തെ​ന്ന് ​പ​റ​യാ​നാ​ണി​ഷ്‌​ടം.​ ​ഇ​ഷ്‌​ക് ​എ​ല്ലാ​ത്ത​രം​ ​പ്രേ​ക്ഷ​ക​രെ​യും​ ​ആ​സ്വ​ദി​പ്പി​ക്കു​മെ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​സം​ശ​യം​ ​വേ​ണ്ട.​ ​സാ​മൂ​ഹി​ക​മാ​യ​ ​ഇ​ന്ന​ത്തെ​ ​അ​വ​സ്ഥ​ ​പ​റ​യു​ന്നു​ണ്ടെ​ങ്കി​ൽ​ ​കൂ​ടി​യും​ ​എ​ന്റ​ർ​ടെ​യ്മെ​ന്റി​നു​ള്ള​ ​ഇ​ട​ങ്ങ​ൾ​ ​ആ​വോ​ളം​ ​സി​നി​മ​യി​ലു​ണ്ട്.

സി​നി​മ​യി​ലേ​ക്ക്
കാ​മ​റ​യോ​ടാ​യി​രു​ന്നു​ ​എ​നി​ക്ക് ​പ്ര​ണ​യം.​ ​അ​തി​ന് ​വേ​ണ്ടി​ ​ഇ​റ​ങ്ങി​യ​ ​ഞാ​നാ​ണ് ​കാ​മ​റ​യ്‌​ക്ക് ​മു​ന്നി​ലെ​ത്തി​യ​ത്.​ ​എ​പ്പോ​ഴെ​ങ്കി​ലും​ ​സി​നി​മ​യി​ലെ​ത്തു​മെ​ന്ന് ​സ്വ​പ്‌​നം​ ​പോ​ലും​ ​ക​ണ്ടി​രു​ന്നി​ല്ല.​ ​കു​ട്ടി​ക്കാ​ല​ത്തൊ​ക്കെ​ ​സി​നി​മ​ ​ഇ​ഷ്‌​ട​മാ​യി​രു​ന്നു​വെ​ന്ന​ല്ലാ​തെ​ ​വ​ലു​താ​കു​മ്പോ​ൾ​ ​ന​ടി​യാ​ക​ണ​മെ​ന്നൊ​ന്നും​ ​ക​രു​തി​യി​ട്ടേ​യി​ല്ല.​ ​സി​നി​മാ​ട്ടോ​ഗ്രാ​ഫി​ ​പ​ഠി​ക്കാ​ൻ​ ​ഇ​റ​ങ്ങി​യ​താ​ണ് ​ജീ​വി​ത​ത്തി​ൽ​ ​വ​ഴി​ത്തി​രി​വാ​യ​ത്.​ ​അ​തി​നി​ട​യ്‌​ക്കാ​ണ് ​ചെ​റു​താ​യി​ട്ട് ​മോ​ഡ​ലിം​ഗ് ​നോ​ക്കി​യ​ത്.​ ​കൂട്ടത്തി​ൽ​ ​ചെ​റു​താ​യി​ട്ട് ​ഓ​ഡി​ഷ​നൊ​ക്കെ​ ​ശ്ര​മി​ക്കു​ക​മാ​യി​രു​ന്നു.​ ​വെ​റു​തേ​യി​രു​ന്ന​പ്പോ​ൾ​ ​തോ​ന്നി​ ​എ​ന്നാ​ൽ​ ​ഒ​രു​ ​ആ​ക്‌​ടിം​ഗ് ​കോ​ഴ്സി​ന് ​ചേ​ർ​ന്നേ​ക്കാ​മെ​ന്ന്.​ ​അ​ങ്ങ​നെ​ ​ഒ​രു​ ​ഷോ​ർ​ട്ട് ​ടേം​ ​ആ​‌​ക്‌​ടിം​ഗ് ​കോ​ഴ്സി​ൽ​ ​ചേ​ർ​ന്നു.​ ​എ​സ്ര​യി​ലേ​ക്ക് ​ഓ​ഡി​ഷ​ൻ​ ​ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ​അ​റി​യു​ന്ന​തും​ ​ആ​ ​സ​മ​യ​ത്താ​ണ്.​ ​എ​ങ്കി​ൽ​ ​പി​ന്നെ​ ​ഒ​ന്നു​ ​ശ്ര​മി​ക്കാ​മെ​ന്നാ​യി.​ ​ഓ​ഡി​ഷ​ൻ​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​എ​സ്ര​യി​ലെ​ ​റോ​സി​ ​വേ​ഷം​ ​എ​ന്നെ​ ​തേ​ടി​ ​വ​ന്നു.​ ​ഒ​ടു​വി​ൽ​ ​ചെ​യ്യാ​മെ​ന്നേ​റ്റു.​ ​അ​ങ്ങ​നെ​യാ​ണ് ​ആ​ദ്യ​മാ​യി​ ​കാ​മ​റ​യ്‌​ക്ക് ​മു​ന്നി​ലെ​ത്തി​യ​ത്.

സം​വി​ധാ​യ​ക​ൻ​ ​കി​ടു
അ​നു​രാ​ജ് ​മ​നോ​ഹ​ർ​ ​എ​ന്ന​ ​സം​വി​ധാ​യ​ക​ന്റെ​ ​സി​നി​മ​യാ​ണി​ത്.​ ​ന​മു​ക്ക് ​ഒ​രു​പാ​ട് ​സ്‌​പെ​യ്സ് ​ത​രും.​ ​ഓ​രോ​ ​ഷോ​ട്ടി​നും​ ​മു​ന്നേ​ ​ഈ​ ​സീ​നാ​ണ് ​എ​ടു​ക്കു​ക.​ ​തൊ​ട്ടു​മു​മ്പ​ത്തെ​ ​സീ​ൻ​ ​ഇ​താ​ണ്,​ ​ഇ​നി​ ​വ​രു​ക​ ​ഇ​ങ്ങ​നെ​യാ​യി​രി​ക്കും​ ​എ​ന്നൊ​ക്കെ​ ​പ​റ​ഞ്ഞു​ ​ത​രും.​ ​ആ​ ​ഗ്രാ​ഫ് ​ന​മ്മ​ൾ​ ​കൃ​ത്യ​മാ​യി​ ​ഫോ​ളോ​ ​ചെ​യ്യ​ണം.​ ​ആ​ള് ​കു​റ​ച്ച് ​പെ​ർ​ഫ​ക്ഷ​നി​സ്റ്റാ​ണ്.​ ​എ​ന്നാ​ലും​ ​വ​ള​രെ​ ​ഫ്രീ​യാ​യി​ട്ട് ​അ​ഭി​ന​യി​ക്കാം.​ ​പ​ക്ഷേ​ ​ന​മ്മു​ടെ​ ​ഏ​റ്റ​വും​ ​ബെ​സ്റ്റ് ​പു​റ​ത്തെ​ടു​ക്കേ​ണ്ടി​ ​വ​രും.​ ​അ​ത് ​വ​രെ​ ​ടേ​ക്ക് ​പോ​യി​ക്കൊ​ണ്ടി​രി​ക്കും.​ ​ലൊ​ക്കേ​ഷ​ൻ​ ​ശ​രി​ക്കും​ ​അ​ടി​പൊ​ളി​യാ​യി​രു​ന്നു.​ ​സ​മ്മ​ർ​ദ്ദ​ങ്ങ​ളോ​ ​ടെ​ൻ​ഷ​നോ​ ​ഒ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​എ​ല്ലാ​വ​രും​ ​ഒ​രു​ ​ഫാ​മി​ലി​ ​പോ​ലെ​യാ​യി​രു​ന്നു.​ ​ഇ​ഷ്‌​ക് ​ക​ഴി​ഞ്ഞി​റ​ങ്ങി​യ​തോ​ടെ​ ​എ​ന്റെ​ ​ആ​‌​‌​ക്‌​ടിം​ഗി​ൽ​ ​കു​റ​ച്ചൂ​ടെ​ ​മാ​റ്റം​ ​വ​ന്നി​ട്ടു​ണ്ട്,​ ​അ​തു​പോ​ലെ​ ​ആ​ത്മ​വി​ശ്വാ​സ​വും​ ​കൂ​ടി​യു​ണ്ട്.

വ​സു​ധ​യ​ല്ല​ ​ഞാ​ൻ,​​​ ​പ​ക്ഷേ
ഞാ​നും​ ​വ​സു​ധ​യും​ ​ത​മ്മി​ൽ​ ​യ​ഥാ​ർ​ത്ഥ​ ​ജീ​വി​ത​ത്തി​ൽ​ ​ഒ​രു​ ​ബ​ന്ധ​വു​മി​ല്ല.​ ​പ​ക്ഷേ​ ​പ​റ​ഞ്ഞു​ ​വ​രു​മ്പോ​ൾ​ ​എ​വി​ടെ​യ​ങ്കി​ലും​ ​എ​ന്തെ​ങ്കി​ലു​മൊ​ക്കെ​യു​ണ്ടാ​കാം.​ ​സി​നി​മ​യി​ലെ​ ​പ​ല​ ​സീ​നു​ക​ളും​ ​പ​ക്ഷേ​ ​അ​പ​രി​ചി​ത​മ​ല്ല.​ ​ന​മ്മ​ളും​ ​ജീ​വി​ക്കു​ന്ന​ത് ​ഈ​ ​സ​മൂ​ഹ​ത്തി​ൽ​ ​ത​ന്നെ​യാ​ണ​ല്ലോ.​ ​പ​ല​പ്പോ​ഴാ​യി​ട്ട് ​പ​ല​രും​ ​നേ​രി​ടു​ന്ന​ ​പ്ര​ശ്‌​ന​ങ്ങ​ളൊ​ക്കെ​ ​സി​നി​മ​യി​ൽ​ ​കൊ​ണ്ടു​ ​വ​ന്നി​ട്ടു​ണ്ട്.​ ​എ​ല്ലാ​വ​ർ​ക്കും​ ​എ​ന്തെ​ങ്കി​ലു​മൊ​ക്കെ​ ​ബ​ന്ധം​ ​ഈ​ ​സി​നി​മ​യി​ൽ​ ​നി​ന്നും​ ​ക​ണ്ടെ​ത്താ​നാ​കും.​ ​ഇ​തി​ലൊ​ട്ടും​ ​ഭാ​വ​ന​യി​ല്ല,​ ​റി​യ​ലി​സ്റ്റി​ക് ​സി​നി​മ​ ​ത​ന്നെ​യാ​ണ്.

കാ​ത്തി​രി​പ്പി​ലാ​ണ്
മ​ല​യാ​ള​ത്തി​ൽ​ ​നി​ന്ന് ​കു​റ​ച്ച് ​ക​ഥ​ക​ൾ​ ​വ​രു​ന്നു​ണ്ട്.​ ​പ​ക്ഷേ​ ​ഒ​ന്നും​ ​പ​റ​യാ​റാ​യി​ട്ടി​ല്ല.​ ​ന​ല്ല​ ​ന​ല്ല​ ​സി​നി​മ​ക​ളു​ടെ​ ​ഭാ​ഗ​മാ​ക​ണ​മെ​ന്ന് ​ആ​ഗ്ര​ഹ​മു​ണ്ട്,​​​ ​ന​ല്ല​ ​ടീ​മി​നൊ​പ്പം​ ​പ്ര​വ​ർ​ത്തി​ക്ക​ണം.​ ​ഇ​താ​ണി​പ്പോ​ഴ​ത്തെ​ ​ആ​ഗ്ര​ഹം.​ ​തേ​ടി​ ​വ​രു​ന്ന​ ​എ​ല്ലാ​ ​വേ​ഷ​ങ്ങ​ളും​ ​ചെ​യ്യാ​ൻ​ ​ഞാ​ൻ​ ​ഒ​രു​ക്ക​മ​ല്ല.​ ​ക​ഥ​ ​നോ​ക്കി​യാ​കും​ ​ആ​ ​സി​നി​മ​ ​ചെ​യ്യ​ണ​മോ​ ​വേ​ണ്ട​യോ​ ​എ​ന്ന് ​തീ​രു​മാ​നി​ക്കു​ക.​ ​ക​ഥ​ ​പോ​ലെ​ ​ത​ന്നെ​ ​പ്ര​ധാ​ന​മാ​ണ് ​അ​തി​ന്റെ​ ​പി​ന്നി​ലെ​ ​ടീ​മും.​ ​ന​ല്ല​ ​ടീ​മി​നൊ​പ്പം​ ​വ​ർ​ക്ക് ​ചെ​യ്യാ​ൻ​ ​ക​ഴി​ഞ്ഞാ​ൽ​ ​ന​മ്മു​ടെ​ ​ഭാ​ഗം​ ​ന​മു​ക്ക് ​കൂ​ടു​ത​ൽ​ ​ന​ന്നാ​ക്കാ​ൻ​ ​പ​റ്റും.​ ​സി​നി​മ​യു​ടെ​ ​വി​ജ​യ​ത്തെ​ ​അ​ത് ​സ്വാ​ധീ​നി​ക്കും.​ ​അ​തു​കൊ​ണ്ട് ​ടീം​ ​വ​ള​രെ​ ​പ്ര​ധാ​ന​മാ​ണ്.​ ​പി​ന്നെ​ ​എ​ന്റെ​ ​ക​ഥാ​പാ​ത്രം​ ​എ​ന്താ​ണെ​ന്ന് ​നോ​ക്കും.​ ​ചെ​റി​യ​ ​ക​ഥാ​പാ​ത്ര​മാ​യാ​ൽ​ ​കൂ​ടി​യും​ ​അ​തി​ന്റെ​ ​പ്രാ​ധാ​ന്യ​മ​നു​സ​രി​ച്ചാ​യി​രി​ക്കും​ ​സ​മ്മ​തം​ ​അ​റി​യി​ക്കു​ക.​ ​ആ​ ​സി​നി​മ​യി​ൽ​ ​എ​നി​ക്ക് ​എ​ന്തെ​ങ്കി​ലും​ ​ചെ​യ്യാ​നു​ണ്ടെ​ങ്കി​ൽ​ ​ചെ​യ്‌​താ​ൽ​ ​മ​തി​യ​ല്ലോ.​ ​വെ​റു​തേ​ ​വ​ന്ന് ​പോ​കാ​നി​ല്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CINEMA, ANN SHEETAL, ISHK MOVIE
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.