SignIn
Kerala Kaumudi Online
Thursday, 25 April 2024 12.14 PM IST

ഇരട്ടക്കൊലക്കേസ്: പ്രോസിക്യൂട്ടറായി.

sooraj-

കോട്ടയം: താഴത്തങ്ങാടി ഇരട്ട കൊലക്കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ.സൂരജ് എം.കർത്തയെ നിയമിച്ചു. കോട്ടയം ബാറിലെ ക്രിമിനൽ അഭിഭാഷകനാണ്. പാറപ്പാടം ഷാനിമൻസിലിൽ അബ്ദുൾ സാലിയേയും ഭാര്യ ഷീബ സാലിയെയും വീട്ടിൽ അതിക്രമിച്ചു കയറി തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലാണ് നിയമനം. 2020ലായിരുന്നു സംഭവം. മക്കൾ വിദേശത്തായതിനാൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി സ്വർണവും പണവും കവർച്ച ചെയ്തതായാണ് കേസ്. വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്ന മുഹമ്മദ് ബിലാൽ കൊലയ്ക്കുശേഷം സ്വർണാഭരണങ്ങളും പണവും കാറും ഉൾപ്പടെ കവർച്ച നടത്തി കടന്നു കളഞ്ഞു. ശാസ്ത്രിയ തെളിവുകളും സാഹചര്യ തെളിവുകളുമാണ് കേസിൽ ആധാരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KOLA
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.