കൊച്ചി: സ്റ്റാമ്പുകളിലെ അഭിരുചിയും ഗവേഷണവും വിനോദമായി പ്രോത്സാഹിപ്പിക്കുന്ന ഫിലാറ്റലി സ്കോളർഷിപ്പ് പദ്ധതിയായ 'ദീൻ ദയാൽ സ്പർശ് യോജന' തപാൽ വകുപ്പ് സംഘടിപ്പിക്കുന്നു.
ഫിലാറ്റലിക് ഡെപ്പോസിറ്റ് അക്കൗണ്ടുള്ള സ്കൂളുകളിലെ ആറാം മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും ഫിലാറ്റലി ക്ലബ്ബിലെ അംഗങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഫിലാറ്റലി ക്വിസ് (എഴുത്തു പരീക്ഷ), ഫിലാറ്റലി പ്രോജക്ട് എന്നിങ്ങനെ തിരഞ്ഞെടുക്കൽ പ്രക്രിയയ്ക്ക് രണ്ട് തലങ്ങളുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 500 രൂപനിരക്കിൽ പ്രതിവർഷം 6,000 രൂപയാണ് സ്കോളർഷിപ്പ് ലഭിക്കും. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോസ്റ്റ് ഓഫീസിൽ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |