നിർമ്മാണ പങ്കാളിയായി റെഡ് ജയന്റ് മൂവീസും
കമൽഹാസനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 ചിത്രീകരണം പുനരാരംഭിച്ചു.
ചെന്നൈ പാരീസ് കോർണറിലെ ഏഴിലകം പരിസരത്ത് ഒരുക്കിയ കൂറ്റൻ സെറ്റിലാണ് ചിത്രീകരണം. നായിക കാജൽ അഗർവാളും ബോബി സിംഹയും ഉൾപ്പെടുന്ന രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. യു.എസിലുള്ള കമൽഹാസൻ സെപ്തംബറിൽ മടങ്ങി എത്തും.
തുടർന്ന് അദ്ദേഹത്തിന്റെ രംഗങ്ങൾ ചിത്രീകരിക്കും. സുഭാസ്കരൻ അല്ലി രാജയുടെ ലൈക്ക പ്രൊഡക്ഷൻസ് ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിന് ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും നിർമ്മാണ പങ്കാളിയായി ചേർന്നിട്ടുണ്ട്.
ഇന്ത്യൻ എന്ന ചിത്രത്തിന്റെ തുടർച്ചയെന്നോണം രണ്ടു വർഷം മുൻപ് ചിത്രീകരണം ആരംഭിച്ച ഇന്ത്യൻ 2 കോവിഡിനെ തുടർന്നും മറ്റു കാരണങ്ങളാലും നിറുത്തിവയ്ക്കുകയായിരുന്നു. യുഎസിലും ചിത്രീകരണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |