പാറശാല: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ 16 കിലോയോളം കഞ്ചാവുമായെത്തിയ യുവാവിനെ എക്സൈസ് അധികൃതർ പിടികൂടി. തിരുവനന്തപുരം ഉള്ളൂർ ഗാർഡൻസിൽ കിഴക്കേ കാരാംവിളാകം വീട്ടിൽ ഗിരിലാൽ (32) ആണ് പാറശാല റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് പിടിയിലായത്. ആന്ധ്രയിൽ നിന്ന് ബസ് മാർഗം കളിയിക്കാവിളയിൽ എത്തിച്ച കഞ്ചാവ് റെയിൽ മാർഗം കഴക്കൂട്ടത്തേക്ക് എത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. എട്ടോളം വലിയ ബണ്ടിലുകൾക്ക് പുറമെ ഒരു ചെറിയ പൊതിയിലുമായി കൊണ്ടുവന്ന കഞ്ചാവ് രണ്ട് എയർ ബാഗുകളിലാണ് സൂക്ഷിച്ചിരുന്നത്. നിരവധി പിടിച്ചുപറി, മോഷണ കേസുകളിലെ പ്രതിയാണ് ഗിരിലാൽ. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |