പത്തനംതിട്ട : വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സഹായങ്ങൾക്കായി പത്തനംതിട്ട കളക്ടറേറ്റിൽ പ്രവർത്തനം ആരംഭിച്ച ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം ജില്ല കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ നിർവഹിച്ചു.
തിരുവല്ല, ആറൻമുള, കോന്നി, അടൂർ, റാന്നി താലൂക്ക് ഓഫീസുകളിലും ഹെൽപ് ഡെസ്കുകൾ ആരംഭിച്ചിട്ടുണ്ട്. വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് ഐഡി കാർഡ് നമ്പറും, ആധാർ നമ്പറും നൽകി ലിങ്ക് ചെയ്യാം. ആധാർ ബന്ധിപ്പിക്കുന്നതിനായി www.voterportal.eci.gov.in, www.nvsp.in എന്നീ വെബ് സൈറ്റുകൾ, വോട്ടർ ഹെൽപ് ലൈൻ ആപ്, ബൂത്ത് ലെവൽ ഓഫീസർ എന്നീ മാർഗങ്ങൾ ഉപയോഗിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |